Idukki local

മതില്‍ കെട്ടുന്നത് തടഞ്ഞെന്ന്; അംഗപരിമിതനെയും പഞ്ചായത്ത് പ്രസിഡന്റിനെയും മര്‍ദിച്ചു



കടമ്പനാട്: മതില്‍ കെട്ടുന്നതിന് തടസം നിന്നെന്ന് പറഞ്ഞ് അംഗപരിമിതനെയും ഭാര്യയെയും മര്‍ദിക്കുകയും തടസം പിടിക്കാനെത്തിയ പഞ്ചായത്ത് പ്രസിഡന്റിനെ മര്‍ദിക്കുകയും ചെയ്ത സമീപവാസിക്കെതിരെ കേസ്സെടുത്തു. തണലത്ത് വീട്ടില്‍ സജി ജോര്‍ജിനെതിരെയാണ് ഏനാത്ത് പോലിസ് കേസെടുത്തത്. വികലാംഗനായ കിണറു വിളയില്‍ അനിമോന്‍ 34, ഭാര്യ ലാലി (30), കടമ്പനാട്പഞ്ചായത്ത് പ്രസിഡന്റ് എ.ആര്‍.അജീഷ് കുമാര്‍ എന്നിവരെ മര്‍ദ്ദിച്ചതായാണ് പരാതി.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ' ഇന്നലെ രാവിലെ ഒമ്പതിന് പ്ലാമൂട്ടില്‍പ്പടി  കൈരളീ ജംക്ഷന്‍ റോഡിലൂടെ  വരികയായിരുന്ന അനിമോന്റെ സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി സജി ജോര്‍ജ് വാക്കേറ്റമുണ്ടായി. മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ഭാര്യയുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചത് അനിമോന്‍ തടസപ്പെടുത്തി. ഇതിനു ശേഷം വാക്കേറ്റമുണ്ടാവുകയും മര്‍ദിക്കുകയും ചെയ്തതായാണ് പരാതി. ‘ലാലിയെ മര്‍ദിക്കാന്‍ ശ്രമിക്കുന്നത് കണ്ട് തടസം പിടിക്കാ ന്‍ എത്തിയപ്പോഴാണ് എ. ആര്‍. അജീഷ് കുമാറിനുനേരെ കയ്യേറ്റം ഉണ്ടായത്. അജീഷിന്റെയും ലാലിയുടെയും പരാതിയെ തുടര്‍ന്ന് സജി ജോര്‍ജിനെതിരെ രണ്ടു കേസുകള്‍ എടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it