മതാധ്യക്ഷന്‍മാര്‍ ഒന്നിക്കണം: ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍

തിരുവനന്തപുരം: മനസ്സുകളില്‍ മനുഷ്യസ്‌നേഹം നിറയ്ക്കുന്ന മതാഘോഷങ്ങളുടെ മറവില്‍ നുഴഞ്ഞുകയറി സംഘപരിവാര പ്രവര്‍ത്തനങ്ങളെ വെള്ളപൂശാനും മതങ്ങളുടെ സംരക്ഷകവേഷം ചമയാനുമുള്ള ആര്‍എസ്എസിന്റെ കുതന്ത്രങ്ങളെ മതാധ്യക്ഷന്‍മാരും പുരോഹിതന്‍മാരും കരുതിയിരിക്കണമെന്ന് ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും പങ്കുവയ്പ് നടക്കുന്ന ക്രിസ്മസ്, ഈദ്, ഇഫ്താര്‍, ഓണം പോലുള്ള ആഘോഷങ്ങള്‍ സംഘടിപ്പിക്കാനോ മനുഷ്യസ്‌നേഹത്തെപ്പറ്റി പറയാനോ വെറുപ്പിന്റെ പ്രചാരകരായ സംഘപരിവാരത്തിന് യാതൊരു ധാര്‍മികാവകാശവുമില്ല. തിരുവനന്തപുരത്ത് അമ്പൂരിയിലെ ക്രൈസ്തവ ദേവാലയം അടിച്ചുതകര്‍ക്കുകയും പുരോഹിതനെ മര്‍ദിക്കുകയും കാസര്‍കോട് പള്ളിയിലെ റിയാസ് മൗലവിയെ വെട്ടിക്കൊല്ലുകയും ചെയ്തവരാണ് ക്രിസ്മസും ഇഫ്താറും നടത്തി പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും വശത്താക്കാന്‍ ശ്രമിക്കുന്നതെന്നു തിരിച്ചറിയണം. ഗ്രാമീണമായ ക്ഷേത്രോല്‍സവങ്ങളെ പോലും വിദ്വേഷ രാഷ്ട്രീയത്തിന്റെ വിളഭൂമിയാക്കുന്നതും ഇവരാണ്. മത ചടങ്ങുകളില്‍ നുഴഞ്ഞുകയറി മാന്യത സ്ഥാപിക്കാനും സ്വാധീനമുറപ്പിക്കാനുമുള്ള ആര്‍എസ്എസ് തന്ത്രങ്ങളെ അര്‍ഹിക്കുന്ന ഗൗരവത്തില്‍ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണം. ഹിന്ദുത്വ ഫാഷിസത്തിന്റെ ഭീഷണി നേരിടാന്‍ എല്ലാ വിഭാഗം മതാധ്യക്ഷന്‍മാരും പുരോഹിതന്‍മാരും ഒന്നിക്കണമെന്ന് യോഗം ആഹ്വാനംചെയ്തു. സംസ്ഥാന പ്രസിഡന്റ് മൗലവി മുഹമ്മദ് ഈസ മന്‍ബഈ, ജനറല്‍ സെക്രട്ടറി പി കെ സുലൈമാന്‍ മൗലവി, നിസാറുദ്ദീന്‍ മൗലവി, ഖജാഞ്ചി വി എം ഫത്ഹുദ്ദീന്‍ റഷാദി യോഗത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it