Flash News

മതസ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമം: കുമ്മനം



പാലക്കാട്: ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നീക്കം നടത്തുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എറണാകുളം തിരുമല ദേവസ്വം ക്ഷേത്രം ഏറ്റെടുക്കാനുള്ള കൊച്ചിന്‍ ദേവസ്വത്തിന്റെ നീക്കം ഇതിന്റെ ഭാഗമാണെന്നും കുമ്മനം പറഞ്ഞു. പാലക്കാട്ട് രണ്ടു ദിവസമായി നടന്നു വരുന്ന ബിജെപി സംസ്ഥാന നിര്‍വാഹകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. ദേശീയ നിര്‍വാഹകസമിതി യോഗ തീരുമാനങ്ങള്‍ പി കെ കൃഷ്ണദാസ് വിശദീകരിച്ചു.
Next Story

RELATED STORIES

Share it