malappuram local

മതമൈത്രിയുടെ സന്ദേശം പകര്‍ന്ന് കൊടിഞ്ഞി പള്ളിയിലെ പലഹാരവിതരണം

തിരൂരങ്ങാടി: മതമൈത്രിയുടെ സന്ദേശം പകര്‍ന്നു  കൊടിഞ്ഞിപ്പള്ളിയില്‍  പലഹാര വിതരണം നടന്നു. നാട്ടിലെ കുലത്തൊഴിലുകാരായ കുറുപ്പ്, കൊല്ലന്‍,വണ്ണാന്‍, ആശാരി സമുദായക്കാര്‍ തങ്ങളുടെ ഓഹരി സ്വീകരിക്കാന്‍ ഇന്നലെയും  പള്ളിയിലെത്തി. വൈകീട്ട് ഹൈന്ദവസമുദായത്തിലെ അവകാശികള്‍ക്കാണ് ആദ്യം വിതരണം ചെയ്യുക.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മമ്പുറം തങ്ങള്‍ നിര്‍മിച്ച ചരിത്രപ്രസിദ്ധമായ  കൊടിഞ്ഞിപ്പള്ളിയില്‍ റമദാനിലെ  ഇരുപത്തേഴാം രാവിലാണ് പലഹാരവിതരണം. തങ്ങളുടെ കാലംമുതല്‍ ഇവിടെ  പരമ്പരാഗതമായി തുടര്‍ന്ന് വരുന്ന ആചാരമാണ്.  പിന്നീട്  നോമ്പ് തുറയ്ക്കാനും, തറാവീഹിനും പള്ളിയില്‍ ഒരുമിച്ച് കൂടുന്നവര്‍ക്കും വിതരണം ചെയ്യും. പലഹാരങ്ങള്‍ പള്ളിസെക്രട്ടറി പത്തൂര്‍ കുഞ്ഞുട്ടി ഹാജി വിതരണം ചെയ്തു.
പ്രസിഡന്റ് പി സി മുഹമ്മദാജി, സെക്രട്ടറി  പി വി  കോമുക്കുട്ടി ഹാജി,  ഹൈദരലി ഫൈസി, പനക്കല്‍ ബീരാന്‍കുട്ടിഹാജി,  പാലക്കാട്ട് പോക്കുഹാജി, പാലക്കാട്ട് ബാവ, പനക്കല്‍ സിദ്ദീഖ്, ഇ ഹംസ, വി വി മജീദ്, പാലക്കാട്ട് ഹംസ, പാട്ടശ്ശേരി ബാപ്പുട്ടി, നെച്ചിക്കാട്ട് അബ്ദുറഹ്മാന്‍, കെ കെ സെയ്തലവിഹാജി, സി കെ അബ്ദുഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it