Flash News

മതമില്ലാത്ത കുട്ടികള്‍: തെറ്റിയത് സര്‍ക്കാര്‍ കണക്ക് ?

മതമില്ലാത്ത കുട്ടികള്‍: തെറ്റിയത് സര്‍ക്കാര്‍ കണക്ക് ?
X


തിരുവനന്തപുരം:  സംസ്ഥാനത്ത് ഒന്നേകാല്‍ ലക്ഷത്തോളം കുട്ടികള്‍ ജാതിയും മതവും രേഖപ്പെടുത്താതെ സ്‌കൂളില്‍ പ്രവേശനം നേടിയെന്ന സര്‍ക്കാരിന്റെ കണക്ക് തെറ്റാണെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച യഥാര്‍ഥ കണക്കുകളും വിദ്യാഭ്യാസ മന്ത്രി നിയമസഭയെ അറിയിച്ച കണക്കുകളും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ അദ്ധ്യയന വര്‍ഷം 1,24,147 വിദ്യാര്‍ത്ഥികള്‍ ജാതിയും മതവും രേഖപ്പെടുത്താതെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനം നേടിയെന്നായിരുന്നു ഡികെ മുരളി എം എല്‍ എയുടെ ചോദ്യത്തിന് മറുപടിയായി
വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചത്.
എറണാകുളം കളമശേരി രാജഗിരി സ്‌കൂള്‍, അത്താണി സെന്റ് ഫ്രാന്‍സിസ് അസീസി, തുറക്കല്‍ അല്‍ ഹിദായ എന്നീ സ്‌കൂളുകളില്‍ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ഇ്ത്തരത്തില്‍ ജാതിയും മതവും വ്യക്തമാക്കുന്ന കോളം പൂരിപ്പിച്ചിട്ടില്ലെന്നാണ് മന്ത്രിയുടെ കണക്ക്. എന്നാല്‍ തങ്ങളുടെ കുട്ടികളെല്ലാം ഈ കോളങ്ങള്‍ പൂരിപ്പിച്ചിട്ടുണ്ടെന്നാണ് സ്‌കൂള്‍ അധികൃതരുടെ നിലപാട്. സര്‍ക്കാറിന്റെ സോഫ്റ്റ്‌വെയറില്‍ സ്‌കൂളില്‍ നിന്നു വിവരങ്ങള്‍ നല്‍കുമ്പോള്‍ ഉണ്ടായ പിഴവു മൂലമാണ് ഇങ്ങിനെ സംഭവിച്ചതെന്ന്് ഈ സക്ൂളുകളിലൊന്നിലെ ഒരധ്യാപകന്‍ കഴിഞ്ഞദിവസം ചാനല്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സര്‍ക്കാര്‍ പുറത്തുവിട്ട കണക്കില്‍ പിശകുണ്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം, കാസര്‍കോഡ് ജില്ലകളില്‍ നിന്നുള്ളവയടക്കം
കൂടുതല്‍ സ്‌കൂളുകള്‍ രംഗത്തു വന്നിട്ടുമുണ്ട്. രണ്ടായിരത്തിലേറെ കുട്ടികളുടെ കണക്കില്‍ ഇത്തരത്തില്‍ തെറ്റുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
Next Story

RELATED STORIES

Share it