thiruvananthapuram local

മതന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണം: ഐഎന്‍എല്‍

തിരുവനന്തപുരം: രാജ്യത്ത് മുസ്്‌ലിം ദലിത് വിഭാഗങ്ങളോടുള്ള അക്രമങ്ങളും കൊലപാതകങ്ങളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതിനൊരറുതി വരുത്താനും മതന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷാ ഉറപ്പാക്കാനും കേന്ദ്രം തയ്യാറാകണമെന്ന് ഐഎന്‍എല്‍ ദേശീയ വൈസ് പ്രസിഡന്റ് എം എം മാഹീന്‍. ഗോവധവും ലൗ ജിഹാദും ആരോപിച്ചു കൊണ്ടുള്ള കള്ളപ്രചരണങ്ങള്‍ നടത്തി കൊണ്ട് മുസ്‌ലിങ്ങള്‍ക്കും ദലിതുകള്‍ക്കുമെതിരേ കിരാത ആക്രമണങ്ങള്‍ ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സ്വകാര്യ സേനകള്‍ നടത്തി കൊണ്ടിരിക്കുന്നു. രാജ്യത്തെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാനും വര്‍ഗീയ ശക്തികള്‍ നടത്തുന്ന കടന്നാക്രമങ്ങള്‍ ചെറുക്കാനും പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും പ്രതിജ്ഞാബദ്ധരാവണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഐഎന്‍എല്‍ ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അഡ്വ. ജെ തംറൂഖ് അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it