palakkad local

മണ്ണാര്‍ക്കാട് മല്‍സ്യ മാര്‍ക്കറ്റ് ഇപ്പോഴും ബസ് സ്റ്റാന്റില്‍ തന്നെ

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭ ബസ് സ്റ്റാന്‍ഡ്പരിസരത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന മല്‍സ്യ മാര്‍ക്കറ്റ് നിര്‍ത്തലാക്കാന്‍ ആരോഗ്യ വകുപ്പ് നല്‍കിയ നോട്ടിസിന് പുല്ലുവില. പൊതുജാനാരോഗ്യത്തിന് ഭീഷണിയിയാ മാര്‍ക്കറ്റ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് ബസ് സ്റ്റാന്‍ഡില്‍ തന്നെ. ഗുരുതരമായ പകര്‍ച്ച വ്യാധികള്‍ പടരാന്‍ ബസ്റ്റാന്‍ഡ് പരിസരത്ത് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത് ഇടയാക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ട് ആഴ്ചകള്‍ പിന്നിട്ടെങ്കിലും മാര്‍ക്കറ്റ് മാറ്റാന്‍ നഗരസഭ തയാറായിട്ടില്ല.
ഭൂമിശാസ്ത്ര പരമായി ഉയര്‍ന്ന പ്രദേശമായ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഒരു മാനദണ്ഡവും പാലിക്കാത പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റ് ബസ് സ്റ്റാന്‍ഡിലെത്തുന്ന ആയിരക്കണക്കിനു യാത്രക്കാര്‍ക്കും സമീപ പ്രദേശങ്ങളായ കൊടുവാളിക്കുണ്ട്, അരകുര്‍ശ്ശി, പെരിഞ്ചോളം പ്രദേശങ്ങളിലെ പതിനായിരക്കണിക്കനു നിവാസികളുടെയും ആരോഗ്യത്തിന് ഭീഷണിയാണെന്ന് കാണിച്ചാണ് ആരോഗ്യ വകുപ്പ്് നോടീസ് നല്‍കിയത്.  കൂടാതെ ബസ്സ്റ്റാന്‍ഡ് പരിസരത്തെ ഭക്ഷണ വില്‍പ്പന ശാലകളുടെ ശുചിത്വത്തിനും മല്‍സ്യ മാര്‍ക്കറ്റ് വിഘാതമാണെന്ന് ആരോഗ്യവകുപ്പിന്റെ നോട്ടീസില്‍ പറയുന്നുണ്ട്.  മഴക്കാലം ആരംഭിക്കാനിരിക്കെ ബസ് സ്റ്റാന്‍ഡ് പരിസരത്ത് മല്‍സ്യ കച്ചവടം തുടരുന്നത് മഞ്ഞപ്പിത്തം, ടൈഫോയിഡ്, വയറിളക്ക രോഗങ്ങള്‍ എന്നിവ പടര്‍ന്നു പിടിക്കാന്‍ ഇടയാക്കുമെന്നും നോട്ടിസില്‍ മുന്നറിയിപ്പുണ്ട്.നേരത്തെ  മത്സ്യമാര്‍ക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത് കുന്തിപ്പുഴയിലെസ്വകാര്യ വ്യക്തിയുടെ മാര്‍ക്കറ്റിലാണ്.
കുന്തിപ്പുഴയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് കുന്തിപ്പുഴയിലെ സ്വകാര്യ വ്യക്തിയുടെ മാര്‍ക്കറ്റ് അടച്ചു പൂട്ടാന്‍ നഗരസഭ നിര്‍ദേശം നല്‍കുകായിരുന്നു. അതേസമയം അടച്ചു പൂട്ടിയ സ്വകാര്യ വ്യക്തിയുടെ മല്‍സ്യമാര്‍ക്കറ്റിനു പകരം മല്‍സ്യ മാര്‍ക്കറ്റ് സ്ഥാപിക്കിന്‍ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് മല്‍സ്യ കച്ചവടം ബസ് സ്റ്റാന്‍ഡിലേക്ക് മാറ്റിയത്.
Next Story

RELATED STORIES

Share it