മണിപ്പൂരില്‍ സര്‍ക്കാരിനെതിരെ കലാപം: നാലുമരണം

മണിപ്പൂരില്‍ സര്‍ക്കാരിനെതിരെ കലാപം: നാലുമരണം
X
manipur violenceഇംഫാല്‍ :  മണിപ്പൂരിലെ ചുരഛന്ദ്പൂര്‍ ജില്ലയിലെ  കലാപത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംസ്ഥാന നിയമസഭയില്‍ ചില ബില്ലുകള്‍ പാസാക്കിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതേതുടര്‍ന്ന് ഇവിടെ കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചുരഛന്ദ്പൂരിലെ ഗ്രാമവാസികള്‍ ് മന്ത്രിമാര്‍,അഞ്ച് എംഎല്‍എമാര്‍, എംപിയുടെയും വീടിന് തീയിട്ടിരുന്നു. മൂന്ന് പേരുടെ മൃതദേഹം ചുരഛന്ദ്പൂരിലെ ടൗണില്‍ നിന്നാണ് ലഭിച്ചത്. മറ്റൊരാളുടേത് ഹെങ്ക്‌ലപ് എംഎല്‍എ മംഗ വൈപേയ് യുടെ വസതിയ്ക്ക് സമീപത്ത് നിന്നും കിട്ടിയതായി പോലിസ് അറിയിച്ചു.

മണിപ്പൂര്‍ പീപ്പിള്‍ ബില്‍ ,2015, മണിപ്പൂര്‍ ലാന്റ് റവന്യു ആന്റ് ലാന്റ് റീഫോംസ്(ഏഴാം ഭേദഗതി) ബില്‍, മണിപ്പൂര്‍ ഷോപ്പ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (രണ്ടാം ഭേദഗതി)ബില്‍ എന്നിവയാണ് സഭ ഇന്നലെ പാസാക്കിയത്. ഇതേതുടര്‍ന്ന് മൂന്ന് ട്രൈബല്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ പന്ത്രണ്ട് മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.പിന്നീടുണ്ടായ സംഘര്‍ഷമാണ് തീവെപ്പിലും കലാപത്തിലും എത്തിച്ചത്.
എസ്.ബി
Next Story

RELATED STORIES

Share it