kannur local

മണക്കായിക്കടവ് പാലം യാഥാര്‍ഥ്യമാവുന്നു

ഉരുവച്ചാല്‍: വേങ്ങാട് പഞ്ചായത്തിനെയും മട്ടന്നൂര്‍ നഗരസഭയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മണക്കായിക്കടവ് പാലം യാഥാര്‍ഥ്യമാവുന്നു. നാട്ടുകാരുടെ ചിരകാല ആവശ്യമാണ് ഇതോടെ നടപ്പാവുന്നത്. ഏതാനും വര്‍ഷംമുമ്പ് മണക്കായിക്കടവ് പാലം നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പ് 20 ലക്ഷം രൂപയ്ക്ക് കരാര്‍ നല്‍കിയിരുന്നു. ആദ്യഘട്ട പ്രവൃത്തി തുടങ്ങിയെങ്കിലും പിന്നീട് കരാറുകാരന്‍ പിന്‍മാറിയതോടെ നിര്‍മാണം മാസങ്ങളോളം നിലച്ചു. പിന്നീട് റീടെന്‍ഡര്‍ ചെയ്ത് പുതിയ കരാര്‍ നല്‍കി. ഇതോടെ പണി വേഗത്തിലായി.
46 ലക്ഷം രൂപയാണ് പുതുക്കിയ എസ്റ്റിമേറ്റ് തുക. 18 മാസം കൊണ്ട് തീര്‍ക്കാനാണ് കരാര്‍. 50 ശതമാനം പ്രവൃത്തി ഇതിനകം പൂര്‍ത്തിയായി. ബാക്കി ഭാഗത്തെ ബീം സ്ലാബ് ഇടുകയും തുടര്‍പ്രവൃത്തി നടത്തുകയും വേണം.
അനുബന്ധ റോഡിന്റെ പ്രവൃത്തിയും പൂര്‍ത്തീകരിക്കണം. കരാര്‍ കാലാവധിക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. പാലം വരുന്നതോടെ ഉരുവച്ചാല്‍, മാലൂര്‍,   ശിവപുരം, തില്ലങ്കേരി തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് എളുപ്പത്തില്‍ വേങ്ങാട്, അ ഞ്ചരക്കണ്ടി എന്നിവിടങ്ങളില്‍ എത്താനാവും.
Next Story

RELATED STORIES

Share it