ernakulam local

മട്ടാഞ്ചേരിയില്‍വ്യാജ ഡോക്ടറും സഹായിയും പോലിസ് പിടിയില്‍



മട്ടാഞ്ചേരി: ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തുന്ന തമിഴ്‌നാട് സ്വദേശിയേയും ഇയാളുടെ സഹായിയായ മലയാളിയേയും മട്ടാഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തഞ്ചാവൂര്‍ യാഥാര്‍ തെരുവില്‍ മുരുകേശന്‍(37), ഇയാളുടെ സഹായി  ആലുവയില്‍ താമസിക്കുന്ന തലശ്ശേരി ചൊകഌയില്‍ ആനന്ദഭവനില്‍ ഷാജീവ് മോന്‍(49) എന്നിവരെയാണ് മട്ടാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ആര്‍ സന്തോഷ് കുമാര്‍, എസ് ഐ എം ദിനേശ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരി പനയപ്പിള്ളി ഷെഫി മന്‍സിലില്‍ എം എം ഷരീഫ് എന്നയാളുടെ പരാതിയിലാണ് അറസ്റ്റ്. ഹൃദയ സംബന്ധമായ അസുഖമുള്ള ഷരീഫിന്റെ രോഗം ചികില്‍സിച്ച് ഭേദമാക്കാമെന്ന് പറഞ്ഞ് ഇയാള്‍ സമീപിക്കുകയായിരുന്നു. അമല ഹോസ്പിറ്റലിലെ കാന്‍സര്‍ ബാധിച്ച മുന്ന് ഡോക്ടര്‍മാരെ നിലവില്‍ ചികില്‍സിച്ച് കൊണ്ടിരിക്കുകയാണെന്നും കേരളത്തില്‍ നാല് ഏക്കറില്‍ ഹെരിറ്റേജ് ആയൂര്‍വേദ ആശുപത്രിയുടെ നിര്‍മാണം തുടങ്ങാന്‍ പോവുകയാണെന്നും സഹായി ഷാജീവ് മോന്‍ ഷരീഫിനെ പറഞ്ഞ് വിശ്വസിപ്പിച്ച ശേഷമായിരുന്നു തട്ടിപ്പ്. ഷരീഫിന്റെ ചില ബന്ധുക്കളേയും ഇയാള്‍ ചികില്‍സിച്ചിട്ടുണ്ട്. ഇതാണ് വിശ്വാസം ബലപ്പെടാനിടയാക്കിയത്. രോഗിയെ കണ്ട ശേഷം ലേബലില്ലാത്ത ഗുളിക നല്‍കുകയാണ് രീതി. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും വയര്‍ സംബന്ധമായ രോഗത്തിനും ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന രോഗിക്കും നല്‍കിയത് ഒരേ മരുന്ന് തന്നെയായിരിന്നു. ഇതേ തുടര്‍ന്ന് സംശയം തോന്നിയ ഷരീഫ് ഇയാളുടെ തിരിച്ചറിയല്‍ രേഖ ചോദിച്ചെങ്കിലും കാണിച്ചില്ല. ഷരീഫില്‍ നിന്ന് ചികില്‍സയ്്ക്കായി ആറായിരം രൂപ കൈപ്പറ്റുകയും ചെയ്തു. സംശയം തോന്നിയ ഷരീഫ് മട്ടാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലിസ് ചികില്‍സയ്്‌ക്കെന്ന വ്യാജേന ഇയാളോട്് സംസാരിക്കുകയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിഎച്ച്ഡിയുള്ള ഡോക്ടറാണെന്ന് തുടക്കത്തില്‍ പറഞ്ഞ ഇയാള്‍ പിന്നീട് പാരമ്പര്യ വൈദ്യനാണെന്നും സര്‍ട്ടിഫിക്കറ്റുകളുണ്ടെന്നും പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്ക് ചികില്‍സിക്കാനുള്ള യാതൊരു അനുമതി പത്രവുമില്ലന്നും മെഡിക്കല്‍ കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവയുമില്ലന്നും കണ്ടെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്‌ഐ ഷാജി, എഎസ്‌ഐ ജി അജയകുമാര്‍, സീനിയര്‍ സിവില്‍ പോലിസ് ഒാഫിസര്‍ എം ബി രഘു, സിവില്‍ പോലിസ് ഓഫിസര്‍മാരായ വി വി ലിഷാദ്, വിജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it