kannur local

മട്ടന്നൂര്‍ വ്യവസായ പാര്‍ക്കില്‍ പ്ലാസ്റ്റിക് പാര്‍ക്ക് വരുന്നു

മട്ടന്നൂര്‍: മട്ടന്നൂര്‍ വ്യവസായ പാര്‍ക്കില്‍ പ്ലാസ്റ്റിക് പാര്‍ക്ക് വരുന്നു. പദ്ധതിയുടെ ആദ്യഘട്ട പ്രവൃത്തിക്കായി സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ അഞ്ചുകോടി രൂപ വകയിരുത്തിയത് പ്രതീക്ഷ പകരുന്നു. കീഴല്ലൂര്‍ പഞ്ചായത്തിലെ വെള്ളിയാംപറമ്പിലാണ് പാര്‍ക്ക് സ്ഥാപിക്കുക. നിലവില്‍ വ്യവസായ പാര്‍ക്ക് ആരംഭിക്കാന്‍ ഇതിനകം 140 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ എജന്‍സിയായ ക്രിന്‍ഫ്ര ഏറ്റെടുത്തിരുന്നു. ചുറ്റുമതില്‍ നിര്‍മാണവും പൂര്‍ത്തിയാക്കി. കൂടാതെ, പാര്‍ക്കിലേക്കുള്ള റോഡ് നിര്‍മാണത്തിനായി 13 കോടി രൂപയും അനുവദിച്ചു. ബജറ്റില്‍ കിന്‍ഫ്ര എക്‌സ്‌പോര്‍ട്ട് എന്‍ക്ലേവിന് 20 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 107 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പാര്‍ക്കില്‍ 40 ഏക്കറില്‍ പ്ലാസ്റ്റിക് പാര്‍ക്ക് ആരംഭിക്കാനും, പ്രത്യേക മേഖലയില്‍ റീ സൈക്ലിങ് ഫാക്ടറി ഉള്‍പ്പടെയുള്ള വിവിധ സംരംഭങ്ങള്‍ തുടങ്ങാനുമാണ് തീരുമാനിച്ചത്. ഇതിന് 40 കോടി രൂപ ലഭ്യമാക്കാനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. കേന്ദ്ര ചെറുകിട വ്യവസായ മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥര്‍ എതാനും മാസം മുമ്പ് സ്ഥലം സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വ്യവസായമന്ത്രിയായിരുന്ന എളമരം കരീമാണ് വ്യവസായ പാര്‍ക്കിന് തറക്കല്ലിട്ടത്. പതിനായിരക്കണക്കിന് പേര്‍ക്ക് ജോലി ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
Next Story

RELATED STORIES

Share it