kannur local

മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പോലിസ് സ്‌റ്റേഷന്‍ ഫയലില്‍

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം യഥാര്‍ഥ്യമാവാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച എയര്‍പോര്‍ട്ട് പോലിസ് സ്‌റ്റേഷന്‍ ഫയലിലുറങ്ങുന്നു. എതാനും മാസം മുമ്പാണ് മന്ത്രിസഭാ യോഗം മട്ടന്നൂരില്‍ എയര്‍പോര്‍ട്ട് പോലിസ് സ്‌റ്റേഷന്‍ അനുവദിച്ചത്. എന്നാല്‍ ആഭ്യന്തര വകുപ്പിന്റെ നടപടിക്രമങ്ങള്‍ വൈകുകയാണ്.
സ്‌റ്റേഷനാവശ്യമായ കെട്ടിടം ഒരുക്കിയിട്ടില്ല. ജീവനക്കാരെയും അനുവദിച്ചിട്ടില്ല. വിമാനത്താവളം വരുന്നതോടെ കൂടുതല്‍ പേരെത്തുന്ന സ്ഥലമായതിനാല്‍ മട്ടന്നൂര്‍ പോലിസിന് മാത്രം സുരക്ഷയൊരുക്കാന്‍ കഴിയില്ല. ജില്ലയിലെ തന്നെ എറ്റവും കൂടുതല്‍ വില്ലേജുകളെ പ്രതിനിധാനം ചെയ്യുന്ന സ്‌റ്റേഷനാണ് മട്ടന്നൂര്‍. ആറ് വില്ലേജുകളിലായി 31,000 കുടുംബങ്ങളാണ് സ്റ്റേഷന്‍ പരിധിയില്‍.
1983ലെ പുനര്‍വിന്യാസ ഉത്തരവ് പ്രകാരമുള്ള അതേ പോലിസ് ശക്തി ഇപ്പോഴും നിലനില്‍ക്കുന്ന സ്‌റ്റേഷനാണ് മട്ടന്നൂരിലുള്ളത്. പതിവായി രാഷ്ട്രീയ സംഘര്‍ഷം നടക്കുന്ന മേഖലകള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങളും ഇവിടെ തന്നെ. മട്ടന്നൂര്‍ സ്‌റ്റേഷനിലെ പോലിസുകാര്‍ക്ക് ഇപ്പോള്‍ തന്നെ ജോലിഭാരം കൂടുതലാണ്.
Next Story

RELATED STORIES

Share it