Second edit

മടിയന്‍മാര്‍ കൂടുന്നു

വ്യായാമം ആയുസ്സ് കൂട്ടുമെന്ന് ഏവര്‍ക്കും അറിയാമെങ്കിലും കൃത്യമായി വ്യായാമം ചെയ്യുന്നവര്‍ താരതമ്യേന കുറവാണ്. ലോകാരോഗ്യസംഘടനയുടെ പഠനമനുസരിച്ച് ആഴ്ചയില്‍ രണ്ടരമണിക്കൂറെങ്കിലും മിതമായ വ്യായാമം ചെയ്യണം. 34 ശതമാനം ഇന്ത്യക്കാരും ഈ വിഭാഗത്തില്‍പ്പെടും. ഏഷ്യയില്‍ ഇക്കാര്യത്തില്‍ ഒന്നാംസ്ഥാനത്താണു നാം. ലോകത്ത് 140 കോടി ജനങ്ങള്‍ മതിയായ ശാരീരികാധ്വാനമില്ലാത്തതിന്റെ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നാണ് ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നത്. വികസിതവും അവികസിതവുമായ രാജ്യങ്ങള്‍ തമ്മില്‍ ഇക്കാര്യത്തില്‍ വലിയ വ്യത്യാസമൊന്നുമില്ല. എന്നാല്‍, സമ്പത്ത് കൂടുന്നതിനനുസരിച്ച് ഇളകിനടക്കാനുള്ള മടികൂടുന്നു. ജര്‍മനി, ബ്രിട്ടന്‍, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരക്കാര്‍ കൂടുതലുണ്ട്. കുവൈത്ത് പോലുള്ള ഗള്‍ഫ് രാജ്യങ്ങളിലും ആനുപാതികമായി മേദസ്സ് കൂടുതലുള്ളവരെയാണു കാണുന്നത്. ഏഷ്യയിലെ പല രാജ്യങ്ങളിലും അത്തരക്കാരുടെ എണ്ണം വര്‍ധിക്കുന്നതിന്റെ കാരണം സാമ്പത്തിക വളര്‍ച്ചയാണെന്നാണു തെളിയുന്നത്. ഒറ്റയ്്ക്കു വ്യായാമം ചെയ്യുന്നതിനേക്കാള്‍ സംഘം ചേര്‍ന്നുള്ള കളികളാണ് ആരോഗ്യത്തിനു കൂടുതല്‍ ഗുണകരമാവുക. ഉദാഹരണത്തിന്, കൃത്യമായി ഓടുന്ന ഒരാള്‍ക്ക് ആയുസ്സില്‍ 38 മാസം വര്‍ധനയുണ്ടാവുമ്പോള്‍ ഫുട്‌ബോള്‍ കളിക്കുമ്പോള്‍ ലഭിക്കുന്ന നേട്ടം 60 മാസമാണ്. സംഘം ചേരുമ്പോഴുള്ള മാനസികോല്ലാസമാവാം ഇതിനു കാരണം.

Next Story

RELATED STORIES

Share it