മഞ്ഞളാംകുഴി അലിക്ക് 16.77 കോടി സ്വത്ത്
BY midhuna mi.ptk26 April 2016 6:36 AM GMT
X
midhuna mi.ptk26 April 2016 6:36 AM GMT
പെരിന്തല്‍മണ്ണ: മഞ്ഞളാംകുഴി അലിക്ക് 16,77,79,452 രൂപയുടെ ആസ്തിയും ഭാര്യക്ക് 3,48,55,280 രൂപയുടെ ആസ്തിയുമുള്ളതായി നാമനിര്‍ദേശ പത്രികസമര്പ്പിച്ചപ്പോള് നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. കാര്‍ ഉള്‍പെടെ 59,20,106 രൂപയും 16,18,59,346രൂപയുടെ ഭൂമികെട്ടിടം തുടങ്ങിയ സ്വത്തുണ്ട്.
അലിയുടെ കൈവശം 98,450 രൂപയും ഭാര്യയുടെ പക്കല്‍ 6720 രൂപയും പണമായുണ്ട്. 40,10,000 രൂപ വിലയുളള 2014മോഡല്‍ ലാന്റോവര്‍ കാറും ഭാര്യക്ക് '82 മോഡല്‍ മെഴ്സിഡ് ബെന്‍സ് കാറുമുണ്ട്. ഭാര്യക്ക് 15 ലക്ഷം രൂപ വിലമതിക്കുന്ന 75 പവന് സ്വര്‍ണാഭരണങ്ങളുണ്ട്. അലിക്ക് നാല് ബാങ്കുകളിലും ട്രഷറിയിലുമാലി 5,41,656 രൂപനിക്ഷേപമുണ്ട്. ഭാര്യക്ക് നാല് ബാങ്കുളിലായി 8,95,659 രൂപയും നിക്ഷേപമുണ്ട്.പുഴക്കട്ടീരി ആലിപ്പറമ്പ് വില്ലേജുകളിലെ 15 ആധാരങ്ങളിലായി 11.80ഏക്കര്‍ കൃഷി ഭൂമിയുണ്ട്. ഇതിന് 4,59,96,846 രൂപ മാര്‍ക്കറ്റ് വിലയുണ്ട്. പെരിന്തല്‍മണ്ണ പുഴക്കാട്ടീരി വില്ളേജുകളിലായി 1.1സെന്റ് കാര്‍ഷികേതര ഭൂമിയുണ്ട് ഇതിന് 25,856,250 രൂപ മാര്‍ക്കറ്റ് വിലവരും. ഭാര്യക്ക് പുഴക്കട്ടീരി വില്ലേജില്‍ 21 ലക്ഷം രൂപവിലയുള്ള 42 സെന്റ് ഭൂമിയും പെരിന്തല്‍മണ്ണ വില്ളേജില്‍ 28,762,500 രൂപവിലവരുന്ന 88.5 സെന്റ് ഭൂമിയുമുണ്ട്്. അലിക്ക് പെരിന്തല്‍മണ്ണയില്‍ 65,000 ചതുരശ്ര അടിയും പുഴക്കാടീരിയില് 6,000 ചതുരശ്ര അടിയും വിസ്തീര്‍ണമുള്ള വാണിജാവശ്യകെട്ടിടമുണ്ട്. ഇതിന് യഥാക്രമം 8.50 കോടിയും16 ലക്ഷം രൂപയും മാര്‍ക്കറ്റ് വിലവരും. പുഴക്കട്ടീരിയില് ഭാര്യയുടെ പേരില്‍ 4800 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്കൂള്‍ ബില്‍ഡിങിന് 14 ലക്ഷം രൂപയും മാര്‍ക്കറ്റ് വിലവരും.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT