malappuram local

മഞ്ചേരി മെഡിക്കല്‍ കോളജ് കെട്ടിടങ്ങളിലെ തേനീച്ചക്കൂടുകള്‍ നീക്കം ചെയ്

തുമഞ്ചേരി: രോഗികളേയും ജീവനക്കാരേയും ഭീതിയിലാഴ്ത്തി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടങ്ങളില്‍ കൂടുകൂട്ടിയിരുന്ന തേനീച്ചകളെ തുരത്തി. പൊള്ളാച്ചിയില്‍ നിന്നെത്തിയ തേനെടുപ്പു വിദഗ്ധരായ ആദിവാസികളുടെ സംഘമാണ് കൂടുകള്‍ നീക്കം ചെയ്തത്.
പല കെട്ടിടങ്ങിലായി ഏഴാം നിലയില്‍വരെയുണ്ടായിരുന്ന കൂടുകള്‍ അതി സാഹസികമായാണ് സംഘം മാറ്റിയത്. പുകയിട്ട് ഈച്ചകളെ അകറ്റിയ ശേഷം പത്തിലധികം കൂടുകള്‍ നീക്കം ചെയ്തു. അപകടകാരികളായ മലന്തേനീച്ചകളാണ് മെഡിക്കല്‍ കോളജ് കെട്ടിട സമുച്ചയത്തില്‍ വിവിധയിടങ്ങളിലായി കൂടുകള്‍ തീര്‍ത്തിരുന്നത്. വാര്‍ഡുകള്‍ക്കും ഓപ്പറേഷന്‍ തീയേറ്ററുകള്‍ക്കുമടുത്തുള്ള വലിയ കൂടുകള്‍ നീക്കം ചെയ്യാന്‍ ആവശ്യമായ മുന്‍കരുതലുകളെടുത്തിരുന്നതായി മെഡിക്കല്‍ കോളജ് ആര്‍എംഒ ഡോ ഷഹീര്‍ പറഞ്ഞു.
മെഡിക്കല്‍ കോളജിലെ തേനീച്ച ശല്യം തേജസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ നിന്നും തേനെടുക്കാനുള്ള സന്നദ്ധതയറിയിച്ച് ഈ രംഗത്തുള്ളവര്‍ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. പ്രശ്‌നം സങ്കീര്‍ണമായതോടെയാണ് പൊള്ളാച്ചിയില്‍ നിന്നും തേനെടുപ്പു വിദഗ്ധരെ കൊണ്ടു വന്നത്.സി ബ്ലോക്കിലുള്ള വലിയ തേനീച്ചക്കൂടു കാരണം പുരുന്‍മാരുടെ എല്ലു രോഗ, ഇന്‍ടി വിഭാഗങ്ങളിലെ വാര്‍ഡുകളിലുള്ളവര്‍ക്ക് മാസങ്ങളായി ഉറങ്ങാന്‍പോലുമാവാത്ത അവസ്ഥയായിരുന്നു.
സന്ധ്യ മയങ്ങുന്നതോടെ ഈ വാര്‍ഡുകളിലെ രോഗികളും കൂട്ടിരിപ്പുകാരും ഇരുട്ടിലാണ്. വാര്‍ഡുകളില്‍ വിളക്കുകള്‍ പ്രകാശിപ്പിച്ചാല്‍ തേനീച്ചകളുടെ കൂട്ടമായുള്ള ആക്രമണമാണെന്ന് രോഗികള്‍ പരാതിപ്പെട്ടിരുന്നു. ശസ്ത്രക്രിയകള്‍ക്ക് വിധേയരായ രോഗികളടക്കം എട്ടോളം പേര്‍ക്കാണ് ഒരു മാസത്തിനിടെ കുത്തേറ്റത്. നഴ്‌സിംഗ് ജീവനക്കാരടക്കമുള്ള മൂന്നു പേരും തേനീച്ചകളുടെ ആക്രമണത്തിനിരകളായി. പ്രശ്‌നം സങ്കീര്‍ണമായിട്ടും തേനീച്ചകളെ തുരത്താന്‍ നടപടികളില്ലാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു.
Next Story

RELATED STORIES

Share it