malappuram local

മഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ക്ക് ജാമ്യം

മഞ്ചേരി: ബന്ധുവായ പത്തുവയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ മഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ കാളിയാര്‍തൊടി കുട്ടന് ജാമ്യം. മഞ്ചേരി പോക്‌സോ പ്രത്യേക കോടതി ജഡ്ജി കെ പി സുധീര്‍ ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. ദലിത് ലീഗ് അംഗമായിരുന്ന കുട്ടന്‍ 12ാം വാര്‍ഡ് കൗണ്‍സിലറാണ്.
എല്ലാ ശനിയാഴ്ചകളിലും രാവിലെ 10നും 12നും ഇടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥനായ കൊണ്ടോട്ടി സിഐക്കു മുമ്പാകെ ഹാജരാവണം. കോടതിയുടെ അനുമതിയില്ലാതെ നിലവിലെ താമസസ്ഥലം മാറാന്‍ പാടില്ല. 40,000 രൂപയുടെ ബോണ്ടിന്മേല്‍ ഒരു ബന്ധുവടക്കം രണ്ടുപേരുടെ ആള്‍ ജാമ്യവുമാണ് അനുവദിച്ചത്.
പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം. ഇരയെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും ഉപാധികളില്‍ കോടതി വ്യക്തമാക്കുന്നുണ്ട്. കുട്ടിയെ അധ്യാപകര്‍ കൗണ്‍സിലിങിന് വിധേയമാക്കിയതോടെയാണ് പീഡന വിവരം പുറത്തായത്.
അധ്യാപകര്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയും ഇവര്‍ മുഖേന പോലിസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് ഒളിവില്‍പോയ കൗണ്‍സിലര്‍ കുട്ടനെ ഇക്കഴിഞ്ഞ മാര്‍ച്ച് 1ന് ഗൂഡല്ലൂരിലെ ലോഡ്ജില്‍ വച്ച് മഞ്ചേരി പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.




Next Story

RELATED STORIES

Share it