malappuram local

മഞ്ചേരിയില്‍ നഗരസഭയുടെ മാലിന്യ ശേഖരണ പദ്ധതി വിവാദത്തില്‍

മഞ്ചേരി: മാലിന്യപ്രശ്‌നം സങ്കീര്‍ണമായ മഞ്ചേരിയില്‍ അജൈവ മാലിന്യം ശേഖരിക്കാന്‍ നഗരസഭ ആവിഷ്‌കരിച്ച പദ്ധതി വിവാദത്തിലേക്ക്. പ്ലാസ്റ്റിക്, കുപ്പി, റബര്‍ അടക്കമുള്ള അജൈവ മാലിന്യം ശേഖരിക്കുന്നതിന്  കോട്ടക്കല്‍ എക്കോ ഗ്രീന്‍ കേരള എന്ന സ്ഥാപനത്തിനു കരാര്‍ നല്‍കിയത് തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തുവന്നു. ചൊവ്വാഴ്ച മുതലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
ശുചത്വമിഷന്‍ അംഗീകരിച്ച ഏജന്‍സികളില്‍നിന്നു ടെണ്ടര്‍വഴിയാണ് ഏജന്‍സിയെ തിരഞ്ഞെടുത്തതെന്നും മാലിന്യം നീക്കംചെയ്യുന്നതിന് 10 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ടെന്നുമാണ് നഗരസഭാധികൃതര്‍ വ്യക്തമാക്കുന്നത്.
ഗുണഭേക്താക്കളില്‍ നിന്നു മാലിന്യ ശേഖരണത്തിന് പണം ഈടാക്കില്ലെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ചെവാഴ്ച്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഇതേകുറിച്ചുള്ള അജണ്ട ഉണ്ടായിരുന്നില്ല. കരാര്‍ നല്‍കിയതായുള്ള രേഖകളും ലഭ്യമല്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നുണ്ട്.
മാലിന്യ പ്രശ്‌നം പാലക്കുളം ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രധാന പ്രചാരണ ആയുധമാക്കിയിരുന്നു. ഇതിനിടെയാണ് മാലിന്യ ശേഖരണ പദ്ധതി നടപ്പാക്കിക്കൊണ്ടുള്ള യുഡിഎഫിന്റെ പ്രതിരോധം.
Next Story

RELATED STORIES

Share it