malappuram local

മങ്ങാട്ടുമുറി സ്‌കൂളിനെ ഹൈടെക്കാക്കും: മന്ത്രി

കൊണ്ടോട്ടി: പുളിക്കല്‍ ഒളവട്ടൂര്‍ മങ്ങാട്ടുമുറി സ്‌കൂളിനെ ആദ്യഘട്ടത്തില്‍ തന്നെ ഹൈടെക്കാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. മങ്ങാട്ടുമുറി എല്‍പി സ്‌കൂളിനെ സര്‍ക്കാര്‍ ഏറ്റെടുത്തതായുള്ള ഔദ്യോഗികപ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ ശാക്തീകരണം സര്‍ക്കാരിന്റെ അടിസ്ഥാന ലക്ഷ്യമാണ്.
സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്നുള്ളത് കൊണ്ടാണ് മങ്ങാട്ടുമുറി ഉള്‍പ്പെടെ നാലു സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. മങ്ങാട്ടുമുറി സ്‌കൂളിന്റെ ഉയര്‍ച്ചയ്ക്കാവശ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യും. വിശദമായ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും. ഇതിനാവശ്യമായ മുഴുവന്‍ തുകയും സര്‍ക്കാര്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. അധ്യാപകരുടെയോ ഫണ്ടിന്റെയോ സൗകര്യങ്ങളുടേയോ കുറവ് സ്‌കൂളിനുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ടി വി ഇബ്രാഹീം എംഎല്‍എ അധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ പുസ്തകവും ഫര്‍ണിച്ചറും ജില്ലാ സെക്രട്ടറി പ്രമോദ് ദാസ് കൈമാറി. സ്മാര്‍ട് ക്ലാസ് റൂം സമര്‍പ്പണം കെ സി ഹരികൃഷ്ണന്‍ നിര്‍വഹിച്ചു. ആര്‍ഡിഒ അജീഷ് കുന്നത്ത് ആദരിച്ചു.
പുളിക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുനീറ അബ്ദുല്‍ വഹാബ്, ബ്ലോക്ക് മെമ്പര്‍ പി എ നസീറ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഉമ്മര്‍, സ്ഥിരംസമിതി ചെയര്‍പേഴ്‌സന്‍ കെ പി സുഹറ, മെമ്പര്‍മാരായ റുബീന ഹസ്സന്‍, പി നജ്മുദ്ധീന്‍, എഇഒ കെ അനീഷ്, ബിപിഒ പി ദിലീപ് കുമാര്‍, പിടിഎ പ്രസിഡന്റ് കെ പി ശ്രീധരന്‍, വിവിധ സംഘടന പ്രതിനിധികളായ വി നിഷാദ്, കെ പി പ്രശാന്ത്, ഉ ഹസ്സനലി, വി ഡാനിഷ്, ടി ആലി ഹാജി, എം കെ അബ്ദുല്‍ അസീസ്, ശിവന്‍ കാട്ടുവെട്ടിയില്‍, എംടിഎ പ്രസിഡന്റ് വി പി സൗദത്, ഷീന പ്രകാശ്, പ്രധാനാധ്യാപകന്‍ പി കെ രമേശന്‍ സംസാരിച്ചു. കുട്ടികളുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും കലാപരിപാടികളും നടന്നു.
Next Story

RELATED STORIES

Share it