Flash News

മക്കയില്‍ സായുധാക്രമണശ്രമം: 11 പേര്‍ക്ക് പരിക്ക്

മക്കയില്‍ സായുധാക്രമണശ്രമം: 11 പേര്‍ക്ക് പരിക്ക്
X


മക്ക: മക്കയില്‍ ഹറം പള്ളിക്കു സമീപം സായുധാക്രമണശ്രമം. ഹറംപള്ളിയെ ലക്ഷ്യമാക്കിയാണ് ആക്രമണശ്രമം നടന്നതെന്നും സുരക്ഷാസേന പദ്ധതി തകര്‍ത്തതായുമാണ് റിപോര്‍ട്ട്. സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിനിടെ ശരീരത്തില്‍ ബോംബ് കെട്ടിവച്ചെത്തിയ ആള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ അഞ്ചു സുരക്ഷാ സേനാംഗങ്ങളും ഉള്‍പ്പെടും. ആക്രമണത്തില്‍ പങ്കെടുത്തെന്ന് സംശയിക്കുന്ന സ്ത്രീ ഉള്‍പ്പെടെ അഞ്ച്‌പേരെ അറസ്റ്റ് ചെയ്തതായും റിപോര്‍ട്ടുണ്ട്. രാത്രി വൈകിയായിരുന്നു സംഭവം.
മേഖലയില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്. മക്കയിലെ അല്‍ അസ്സില മേഖലയില്‍ നേരത്തേ സൈന്യത്തിന്റെ പിടിയിലായ ആളില്‍ നിന്നും ലഭിച്ച വിവരങ്ങളാണു ആക്രമണശ്രമം തകര്‍ക്കാന്‍ സഹായിച്ചതെന്ന് സുരക്ഷാസേന അറിയിച്ചു.

[related]
Next Story

RELATED STORIES

Share it