Flash News

മകള്‍ പറഞ്ഞത് സംഭവിച്ചു ആര്‍എസ്എസ് തൊപ്പിയിട്ട പ്രണബിന്റെ വ്യാജ ചിത്രങ്ങള്‍ പ്രചരിക്കുന്നു

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ തൊപ്പിയിട്ട് സല്യൂട്ട് സ്വീകരിക്കുന്ന വ്യാജ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു. താന്‍ ഭയപ്പെട്ടത് സംഭവിച്ചു എന്ന ട്വീറ്റോടെ മകള്‍ ശര്‍മിഷ്ഠയാണ് ഇതു പുറത്തുവിട്ടത്.
നോക്കൂ, ഞാന്‍ ഭയപ്പെട്ടതും പിതാവിനോട് മുന്നറിയിപ്പു നല്‍കിയതും തന്നെ സംഭവിച്ചു. മണിക്കൂറുകള്‍പോലും തികയുന്നതിനു മുമ്പ് ബിജെപി, ആര്‍എസ്എസ് ടീം അതിന്റെ വൃത്തികെട്ട തന്ത്രങ്ങള്‍ ആരംഭിെച്ചന്നും ശര്‍മിഷ്ഠ ട്വീറ്റ് ചെയ്തു.
മുഖര്‍ജി ആര്‍എസ്എസ് വേദിയില്‍ നടത്തിയ പ്രസംഗം എല്ലാവരും മറക്കും. എന്നാല്‍, അവര്‍ക്കൊപ്പമുള്ള ചിത്രം നിലനില്‍ക്കുമെന്ന് ശര്‍മിഷ്ഠ നേരത്തേ വ്യക്തമാക്കിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കുന്നത് മുതലെടുത്ത് ബിജെപിയും ആര്‍എസ്എസും തെറ്റായ പ്രചാരണം നടത്തുമെന്നു കഴിഞ്ഞ ദിവസം അവര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. തെറ്റായ പ്രചാരണങ്ങള്‍ക്ക് വിശ്വാസ്യത നേടിയെടുക്കാനും ഈ സംഘടനകള്‍ക്കു കഴിയും.
ഇത് ഒരു തുടക്കമാണ്. ബിജെപിയുടെ വൃത്തികെട്ട തന്ത്രങ്ങള്‍ മനസ്സിലാക്കണം. താങ്കള്‍ അവരുടെ ആശയങ്ങള്‍ പങ്കുവയ്ക്കില്ലെന്ന് ആര്‍എസ്എസിന് അറിയാം. എന്നാല്‍, താങ്കളുടെ വ്യാജ പ്രസ്താവനകള്‍ പ്രചരിക്കപ്പെടുമെന്നും അവര്‍ പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it