malappuram local

ഭൂരിപക്ഷം ഇടിഞ്ഞ കൊണ്ടോട്ടി യുഡിഎഫിനൊപ്പം തന്നെ

കൊണ്ടോട്ടി:അടിയൊഴുക്കുകള്‍ പ്രതീക്ഷിച്ച കൊണ്ടോട്ടിയില്‍ മുസ്‌ലിം ലീഗിന്റെ ഭൂരിപക്ഷം കുറക്കാനായെങ്കിലും മണ്ഡലം യുഡിഎഫിനൊപ്പം നിന്നു. മുന്‍വര്‍ഷത്തേക്കാളും വാശിയേറിയ മല്‍സരം കാഴചവെച്ച കൊണ്ടോട്ടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടി വി.ഇബ്രാഹീം 10,654 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്വതന്ത്രന്‍ കെ പി.ബീരാന്‍കുട്ടിയെ പരാജയപ്പെടുത്തിയത്.
മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്ത 1,48731 വോട്ടില്‍ ടി വി.ഇബ്രാഹീമിന് 69668 വോട്ടും,എല്‍ഡിഎഫിലെ കെ പി.ബീരാന്‍കുട്ടിക്ക് 59014 വോട്ടുമാണ് ലഭിച്ചത്.ബിജെപിക്ക് 12513 വോട്ടുകളും നേടാനായി.എസ്ഡിപിഐ കഴിഞ്ഞ വര്‍ഷത്തേക്കാളും നില മെച്ചപ്പെടുത്തി 3667 വോട്ടു നേടി.വെല്‍ഫയര്‍ പാര്‍ട്ടിക്ക് 2344 വോട്ടിലും,പിഡിപിക്ക് 566 വോട്ടിലും ഒതുങ്ങേണ്ടി വന്നു.
നോട്ടക്ക് 581 വോട്ടുകളാണ് ലഭിച്ചത്.പോസ്റ്റല്‍ വോട്ടില്‍ 439 വോട്ടുകള്‍ യുഡിഎഫിനും,308 വോട്ടുകളും എസ്ഡിപിഐക്ക് ഏഴെണ്ണവും ലഭിച്ചു.മുന്‍ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കനത്ത പോരാട്ടമാണ് കൊണ്ടോട്ടിയില്‍ നടന്നത്.അ—തിനാല്‍ 2011 ലെ തിരഞ്ഞെടുപ്പില്‍ കെ.മുഹമ്മദുണ്ണി ഹാജിക്ക് ലഭിച്ച 28,149 വോട്ടിന്റെ ഭൂരിപക്ഷം 10654 ആയി ചുരുങ്ങി.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17,765 വോട്ടിന്റെ ചോര്‍ച്ചയാണ് യുഡിഎഫിനുണ്ടായി.കൊണ്ടാട്ടി നഗരസഭ,പുളിക്കല്‍,ചെറുകാവ്,ചീക്കോട്,മുതുവല്ലൂര്‍,വാഴയൂര്‍,വാഴക്കാട്,എന്നിവ ചേര്‍ന്നതാണ് കൊണ്ടോട്ടി മണ്ഡലം.വാഴയൂരില്‍ സിപിഎമ്മും,വാഴക്കാട് പഞ്ചായത്ത്,കൊണ്ടോട്ടി നഗരസഭ എന്നിവ കോണ്‍ഗ്രസ്-സിപിഎം കൂട്ടുകെട്ടിലെ മതേതര മുന്നണിയും,പുളിക്കല്‍,ചെറുകാവ്,ചീക്കോട്,മുതുവല്ലൂര്‍ എന്നിവ യുഡിഎഫുമാണ് ഭരിക്കുന്നത്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞടുപ്പിലെ ലീഗ്-കോണ്‍ഗ്രസ് അനൈക്യം മറന്ന് യുഡിഎഫ് ഒറ്റക്കെട്ടായാണ് മല്‍സരിച്ചിരുന്നതെങ്കിലും കൊണ്ടോട്ടി നഗരസഭ,ചീക്കോട്,മുതുവല്ലൂര്‍,പുളിക്കല്‍,വാഴക്കാട് എന്നിവടങ്ങളില്‍ യുഡിഎഫിന് മേല്‍കൈ നേടാനായി.വാഴയൂരില്‍ 2652 വോട്ടിന്റെയും,ചെറുകാവില്‍ 883 വോട്ടിന്റെയും ഭൂരിപക്ഷമാണ് എല്‍ഡിഎഫിന് നേടാനായ—ത്.എന്നാല്‍ യുഡിഎഫ് കുത്തക മണ്ഡലമായ പുളിക്കല്‍ പാര്‍ട്ടിക്ക് 323 വോട്ടിന്റെ ലീഡ് മാത്രമായി ഒതുങ്ങിയത് യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചു.ഇടതു സ്ഥാനാര്‍ഥിയുടെ കര്‍മമണ്ഡലം കൂടിയാണിത്.
Next Story

RELATED STORIES

Share it