Flash News

ഭൂമി കയ്യേറ്റം: തോമസ് ചാണ്ടിയെ തള്ളി സര്‍ക്കാര്‍

ഭൂമി കയ്യേറ്റം: തോമസ് ചാണ്ടിയെ തള്ളി സര്‍ക്കാര്‍
X
കൊച്ചി: ഭൂമി കയ്യേറ്റത്തില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിയെ തള്ളി സര്‍ക്കാര്‍. തോമസ് ചാണ്ടി അനധികൃതമായി ഭൂമി നികത്തിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഉപഗ്രഹ ചിത്രങ്ങളടക്കമുള്ള റിപോര്‍ട്ടാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. രേഖകളില്‍ അവ്വ്യക്തതയുണ്ടെന്ന് തോമസ് ചാണ്ടി ചൂണ്ടിക്കാട്ടിയപ്പോള്‍ വിഷയം ജില്ലാ കലക്ടര്‍ മുമ്പാകെ ഉന്നയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. എതിര്‍പ്പറിയിക്കാന്‍ പത്ത് ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്.


കായല്‍ കൈയേറി റോഡ് നിര്‍മിച്ചെന്ന പരാതിയില്‍ തോമസ് ചാണ്ടിക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ ഇന്നലെ കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ആലപ്പുഴ ലേക്പാലസ് റിസോര്‍ട്ടിനു മുന്നിലൂടെ വലിയകുളം മുതല്‍ സീറോ ജെട്ടി വരെയുള്ള റോഡ് നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്നും തോമസ് ചാണ്ടിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്നുമുള്ള വിജിലന്‍സിന്റെ ത്വരിതപരിശോധനാ റിപോര്‍ട്ടിലെ ശുപാര്‍ശകള്‍ അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി.
റോഡ് നിര്‍മാണത്തിലെ ക്രമക്കേടുകളില്‍ തോമസ് ചാണ്ടിക്ക് പങ്കുണ്ടെന്നതിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നുണ്ട്.
തണ്ണീര്‍ത്തട സംരക്ഷണനിയമം ലംഘിക്കല്‍, ഗൂഢാലോചന എന്നിവയാണ് തോമസ് ചാണ്ടിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ഈ മാസം 18ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന്റെ പകര്‍പ്പ് ഹാജരാക്കാനും കോടതി വിജിലന്‍സിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it