palakkad local

ഭീതിയുടെ മുള്‍മുനയില്‍ അട്ടപ്പാടി ചുരം യാത്ര

മണ്ണാര്‍ക്കാട്: കാലവര്‍ഷം തുടങ്ങും മുമ്പെ മഴ എത്തിയതോടെ അട്ടപ്പാടി ചുരത്തിലൂടെയുള്ള യാത്ര ഭീതിയുടെ മുള്‍മുനയില്‍. ചുരത്തിന്റെ പലഭാഗങ്ങളിലും കഴിഞ്ഞ വര്‍ഷം ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്ന ഭാഗങ്ങള്‍ അതേപടി കിടക്കുകയാണ്. വന്‍ പാറകള്‍ വീണ് തകര്‍ന്ന റോഡ് പലയിടത്തും  പകുതിക്കു വച്ച് ഇടിഞ്ഞ നിലിയിലാണ്. ഇതിന്റെ വശത്ത് താല്‍ക്കാലിക വേലി കെട്ടിയതൊഴിച്ചാല്‍ മറ്റു പ്രവര്‍ത്തികളൊന്നും നടത്തിയിട്ടില്ല.
നേരത്തെ ഇടിഞ്ഞ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ വീണ്ടും മണ്ണിടിഞ്ഞ് കൂടുതല്‍ അപകടാവസ്ഥയിലായി. സംരക്ഷണ ഭിത്തി പലയിടത്തും തകര്‍ന്നു നിരങ്ങി നീങ്ങിയ നിലയിലാണ്. ഉരുള്‍പ്പൊട്ടിയ ഭാഗങ്ങള്‍ വീണ്ടും അടര്‍ന്നു വിഴാവുന്ന വിധത്തിലാണ്.  മരങ്ങള്‍ പലതും കടപുഴകി വീഴാറായി നില്‍ക്കുന്നു.
പാറക്കെട്ടുകളുടെ സ്ഥിതിയും മറിച്ചല്ല. കനത്തൊരു മഴ താങ്ങാനുള്ള ശേഷി ചുരം റോഡിനില്ല. കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ അപകടകരമാണ് ചുരത്തിന്റെ അവസ്ഥ.
മഴ പെയ്യുമ്പോഴുള്ള ചുരം യാത്ര തീര്‍ത്തും ഭീതിജനകമാണ്. 2017 സപ്തംബര്‍ 17നാണ് പേമാരി അട്ടപ്പാടിയെ മണ്ണാര്‍ക്കാടു നിന്ന് ഒറ്റപ്പെടുത്തിയത്. ആഴ്ചകളോളം അട്ടപ്പാടി ചുരം വഴിയുള്ള യാത്ര പൂര്‍ണ്ണമായും മുടങ്ങി. പത്തോളം മണ്ണുമാന്തികള്‍ രാപകലില്ലാതെ പ്രവ!ര്‍ത്തിപ്പിച്ചാണ് ആഴ്ചകള്‍ക്ക് ശേഷം ഗതാഗതം ഭാഗികമായി പുനസ്ഥാപിക്കാനായത്.
ആദ്യം ചെറു വാഹനങ്ങളെ മാത്രമാണ് കടത്തി വിട്ടിരുന്നത്. രാത്രി യാത്ര പൂര്‍ണ്ണമായും നിരോധിക്കുകയും ചെയ്തു. പൊതുമാരാമത്ത്  വകുപ്പ് നടത്തിയ ഫിറ്റ്‌നസ് പരിശോധനയ്ക്കു ശേഷമാണ് യാത്ര പുനരാരംഭിച്ചത്. കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് ഒട്ടും വ്യത്യസ്ഥമല്ല ഇപ്പോഴത്തെചുരം റോഡിന്റെ സ്ഥിതി. ദിനം പ്രതി നൂറുക്കണക്കിന് വാഹനങ്ങളാണ് ചുരം വഴി യാത്ര ചെയ്യുന്നത്. ചുരം റോഡ് അപകടാവസ്ഥയിലായിട്ടും സുരക്ഷ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it