Flash News

'ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിക്കരുത് '



തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. നൂറു ശതമാനം വിജയത്തിനു വേണ്ടി സ്‌കൂള്‍ മല്‍സരിക്കുമ്പോള്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രവേശനം പോലും നിഷേധിക്കുകയാണെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് നടപടിക്രമത്തില്‍ നിരീക്ഷിച്ചു. വിദ്യാഭ്യാസത്തിനുള്ള അവകാശം ഭരണഘടനാദത്തമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. നൂറു ശതമാനം സാക്ഷരത കൈവരിച്ച സംസ്ഥാനം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ്. ഇത്തരം കുട്ടികള്‍ക്ക് സ്‌കൂളുകള്‍ പ്രവേശനം നിഷേധിക്കുന്നതായുള്ള ആരോപണത്തെക്കുറിച്ച് അനേ്വഷിക്കാനും കമ്മീഷന്‍ ഉത്തരവിട്ടു.
Next Story

RELATED STORIES

Share it