kannur local

ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍



തളിപ്പറമ്പ്: വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഭാര്യയെയും മകളെയും മദ്യലഹരിയില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച മധ്യവയസ്‌കന്‍ പിടിയില്‍. ആലക്കോട് ചെറുപാറ കാരയാട്ടെ പാറക്കല്‍ ചന്ദ്രനെ(50)യാണ് എസ്‌ഐ കെ ജെ ബിനോയിയും സംഘവും അറസ്റ്റ് ചെയ്തത്. ഭാര്യ പുഷ്പ (44), മകള്‍ അമലു (23) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ തളിപ്പറമ്പ് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം. മദ്യപിച്ച് പതിവായി വീട്ടില്‍ കലഹമുണ്ടാക്കുന്നയാളാണ് ചന്ദ്രന്‍. രണ്ട് പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. പുഷ്പ കൂലിപ്പണിയെടുത്താണ് കുടുംബം പുലര്‍ത്തുന്നത്. മംഗലാപുരത്ത് നഴ്‌സിങ് വിദ്യാര്‍ഥിയായ അമലു കഴിഞ്ഞ ദിവസം വീട്ടിലെത്തിയതായിരുന്നു. മറ്റൊരു മകള്‍ ഷിമോഗയില്‍ പഠിക്കുകയാണ്. കഴിഞ്ഞ ദിവസവും രാത്രി ചന്ദ്രന്‍ മദ്യപിച്ച് ബഹളമുണ്ടാക്കി. ഇതിനിടയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വെട്ട് തടുക്കുന്നതിനിടെ ഇരുവരുടെയും കൈക്കും തോളിനുമാണു പരിക്ക്്. ഇവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ചന്ദ്രന്‍ രക്ഷപ്പെടുകയായിരുന്നു.
Next Story

RELATED STORIES

Share it