palakkad local

ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിക്ക് തുടക്കമായി



ആലത്തൂര്‍: ഹരിതകേരളം മിഷന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി കെ ഡി പ്രസേനന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നിര്‍ച്ചാല്‍ സംരക്ഷണത്തിന് ഗായത്രിപുഴയോരത്ത് മുളം തൈ വച്ചുപിടിപ്പിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.   ഭാരതപ്പുഴയിലേയ്ക്ക് ഒഴുകിയെത്തുന്ന മുഴുവന്‍ ചെറു നീര്‍ച്ചാലുകളെയും കണ്ടെത്തി പൂര്‍ണ ജനപങ്കാളിത്തത്തോടെ പദ്ധതി പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകണമെന്ന് എംഎല്‍എ പറഞ്ഞു. ഹരിതകേരളം മിഷന്‍ ജില്ലാ ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ ശാന്തകുമാരി അധ്യക്ഷയായി. നവംബര്‍ ഒന്നിന് ഭാരതപ്പുഴ നദീതടത്തിലെ 153 നീര്‍ച്ചാലുകള്‍ കണ്ടെത്തി അവയെ മാലിന്യവിമുക്തമാക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലൂടെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. നദീതട പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് ആവശ്യമായ പരിശീലന പരിപാടികള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയുടേയും കിലയുടെയും ഹരിതകേരളം മിഷന്റെയും വിവിധ വകുപ്പുകളുടെയും ഏകോപനത്തിലൂടെ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ എസ് അബ്ദുള്‍ സലീം പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ചാമുണ്ണി,  ആലത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി ജി ഗംഗാധരന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത, ജില്ലാ പഞ്ചായത്തംഗങ്ങളായ മീനാകുമാരി, ലീലാ മാധവന്‍, ആലത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ രമ, ബ്ലോക്ക് പഞ്ചായത്തംഗം റസീനാ റസാഖ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അനീഷ് ജെ ആലയ്ക്കാപ്പള്ളി, എന്നിവരും തൊഴിലാളികളും സാമൂഹിക പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it