Flash News

ഭര്‍ത്താവിന്റെ ശമ്പളത്തിന്റെ 25 ശതമാനം ന്യായമായ ജീവനാംശമെന്ന് സുപ്രീകോടതി

ഭര്‍ത്താവിന്റെ ശമ്പളത്തിന്റെ 25 ശതമാനം ന്യായമായ ജീവനാംശമെന്ന് സുപ്രീകോടതി
X


ന്യൂഡല്‍ഹി: വിവാഹമോചിതയായ ഭാര്യയ്ക്ക്  ഭര്‍ത്താവിന്റെ ശമ്പളത്തിന്റെ 25 ശതമാനം അടിസ്ഥാന മാനദണ്ഡമെന്ന നിലക്ക് ജീവനാംശം നല്‍കണമെന്ന് സുപ്രീംകോടതി. ജീവനാംശമായി ഭര്‍ത്താവിന്റെ ശമ്പളത്തിന്റെ 25 ശതമാനം നല്‍കുക എന്നത് നീതിയുക്തമായ നിലപാടാണെന്നും കോടതി നിരീക്ഷിച്ചു.

മാസം 95,527 രൂപ വരുമാനമുള്ള പശ്ചിമബംഗാള്‍ സ്വദേശി, മുന്‍ഭാര്യക്ക് പ്രതിമാസം 23,000 രൂപ ജീവനാംശം നല്‍കണമെന്ന കല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലില്‍, നല്‍കേണ്ട തുക 20000 ആയി വെട്ടിക്കുറച്ചുകൊണ്ടാണ് കോടതി ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയത്.
ജീവനാംശത്തുക അധികമായിപ്പോയെന്ന് അപ്പീല്‍ നല്‍കിയ വ്യക്തിയുടെ വാദം തള്ളിയ കോടതി അയാളുടെ മുന്‍ഭാര്യ പുനര്‍വിവാഹം ചെയ്തത്് കണക്കിലെടുത്താണ്  3000 രൂപ കുറച്ചത്. കേസിന്റെ യഥാര്‍ഥ അവസ്ഥ അസുസരിച്ചിരിക്കും തുക നിശ്ചയിക്കുന്നത് എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

ജസ്റ്റിസ്സുമാരായ ആര്‍ ഭാനുമതി, എം എം സന്താന ഗൗഡര്‍ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് സുപ്രധാന വിധി.  ഭര്‍ത്താവിന്റെ ശമ്പളത്തിന്റെ 25% മുന്‍ ഭാര്യയ്ക്ക് നല്‍കുന്നതാണ് നല്ലത്. ജീവനാംശമായി നല്‍കുന്ന തുക സ്ത്രീയ്ക്ക് മാന്യമായി ജീവിക്കാന്‍ മതിയാകുന്നതായിരിക്കണമെന്ന് കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it