kasaragod local

ഭരണാധികാരികള്‍ ചരിത്രത്തെ വികലമാക്കാന്‍ ശ്രമിക്കുന്നു: കെ എസ് മാധവന്‍



തളങ്കര: ഭരണാധികാരികള്‍ തന്നെ ചരിത്രത്തെ വികലമാക്കാ ന്‍ ശ്രമിക്കുന്ന കാഴ്ച്ചയാണ് കാണുന്നതെന്ന് കോഴിക്കോട് സര്‍വകലാശാല ചരിത്ര വിഭാഗം മേധാവി ഡോ. കെ എസ് മാധവന്‍ പറഞ്ഞു. മാലിക് ദീനാര്‍ ഉറൂസിനോടനുബന്ധിച്ച് സംഘടിപ്പിച്ച ചരിത്ര സെമിനാറില്‍ മുസ്‌ലിംകള്‍ ഇന്ത്യയില്‍-ചരിത്രവു ം വര്‍ത്തമാനവും’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. ടി ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു റഹ്മാന്‍ തായലങ്ങാടി, പി എസ് ഹമീദ്, മുജീബ് അഹ്മദ്, ആര്‍ എസ് രാജേഷ് കുമാര്‍, ടി എ ഖാലിദ്, ടി എ ശാഫി സംസാരിച്ചു. യഹ്‌യ തളങ്കര, എ അബ്ദുര്‍ റഹ്മാന്‍, വിനോദ് ചന്ദ്രന്‍, ബിനോയ് മാത്യു, മദനന്‍, സിദ്ദീഖ് നദ്‌വി, കെ എം അബ്ദുല്‍ ഹമീദ് ഹാജി, സലീം തളങ്കര സംബന്ധിച്ചു.
Next Story

RELATED STORIES

Share it