palakkad local

ഭരണസമിതിക്കെതിരേ സിപിഎം തെറ്റായ പ്രചാരണം നടത്തുന്നുവെന്ന് യുഡിഎഫ്

ചെര്‍പ്പുളശ്ശേരി: നഗരസഭാ ഭരണത്തിനെതിരെ സിപിഎം നടത്തുന്നത് തെറ്റായ പ്രചരണങ്ങളാണെന്ന് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നഗരസഭ ഭരണം ആര്‍ജവത്തോടെ മുന്നോട്ടു കുതിക്കുകയാണെന്നും സിപിഎം  പ്രതിഷേധ മാര്‍ച്ചില്‍ നടത്തിയ പ്രചാരണങ്ങള്‍ പൂര്‍ണമായും തെറ്റാണ്.
99.48 ശതമാനം നികുതി പിരിവ് നടത്തിയ മുനിസിപ്പാലിറ്റി എന്ന ബഹുമതി സിപിഎം ഭരിക്കുന്ന കേരള സര്‍ക്കാരില്‍നിന്ന് ലഭിച്ചിട്ടുണ്ട്. പഞ്ചായത്തായിരിക്കെ തുുടര്‍ച്ചയായി 35 വര്‍ഷക്കാലം സിപിഎം ഭരിച്ചപ്പോള്‍ നടപ്പാപ്പാക്കാത്ത കാര്യങ്ങള്‍ യുഡിഎഫ് ഭരണ സമിതി നടപ്പിലാക്കി വരികയാണ്. എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തയാക്കി കൊണ്ടിരിക്കയാണ്.
എല്ലാ ഉത്തരവാദിത്വങ്ങളും 100ശതമാനവും നടപ്പാക്കി എന്ന ചാരിതാര്‍ത്ഥ്യവും യുഡിഎഫ് നഗരസഭാ ഭരണ സമിതിക്കുണ്ടെന്നും അംഗങ്ങള്‍ അവകാശപ്പെട്ടു. മുന്‍ ഗ്രാമപഞ്ചായത്തിന് ലഭിച്ച ഫണ്ട് മാത്രമാണ് ഇപ്പോഴും ലഭിക്കുന്നത്. എന്നാല്‍ എല്ലാ പദ്ധതികളും വേണ്ട വിധത്തില്‍ നടപ്പാക്കുന്നു. സംസ്ഥാനത്തെ ആദ്യത്തെ സോളാര്‍വല്‍കൃത മുനിസിപ്പാലിറ്റിയായി ചെര്‍പ്പുളശ്ശേരി മാറി. 75 ലക്ഷം രൂപ ചെലവില്‍ നഗരസഭ കാര്യാലയത്തിന്റെ പണി പൂര്‍ത്തിയായി വരുന്നു.
ഭവന നിര്‍മ്മാണ രംഗത്ത് 500 വീടുകളാണ് നിര്‍മ്മിക്കാന്‍ നഗരസഭ ഉദ്ധേശിക്കുന്നത്. 100 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി കഴിഞ്ഞു. താക്കോല്‍ദാനം ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ നിര്‍വഹിക്കും. പ്ലാസ്റ്റിക് നിര്‍മ്മാര്‍ജന പദ്ധതി പൂര്‍ണ്ണമായും നടപ്പാക്കിയ ജില്ലയിലെ ആദ്യ നഗരസഭയാണ് ചെര്‍പ്പുളശ്ശേരി.
വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭാധ്യക്ഷ ശ്രീലജ വാഴക്കുന്നത്ത്, വൈസ് ചെയര്‍മാന്‍ കെ കെ എ അസീസ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി രാംകുമാര്‍, സി എ ബക്കര്‍, കൗണ്‍സിലര്‍മാരായ പി പി വിനോദ്കുമാര്‍, കെ എം ഇസ്ഹാഖ്, മീരാന്‍ നൗഫല്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it