wayanad local

ഭക്ഷ്യ വിഷബാധയെന്ന് സംശയം: ട്രൈബല്‍ ഹോസ്റ്റലിലെ 24 വിദ്യാര്‍ഥികള്‍ ചികില്‍സയില്‍



വെള്ളമുണ്ട: ചര്‍ദ്ദി, വയറിളക്കം, പനി എന്നിവ ബാധിച്ച് ട്രൈബല്‍ ഹോസ്റ്റലിലെ 24 വിദ്യാര്‍ഥികള്‍ ചികില്‍സ തേടി. തൊണ്ടര്‍നാട് മട്ടിലയം വിവേകാനന്ദ ട്രൈബല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയോടെയാണ് വിദ്യാര്‍ഥികളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. പത്തു കുട്ടികളെ ആദ്യം വെള്ളമുണ്ട പിഎച്ച്‌സിയിലും പിന്നീട് ഇവരില്‍ അഞ്ചു കുട്ടികളെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യ വകുപ്പധികൃതര്‍ സ്‌കൂളിലെത്തി പരിശോധന നടത്തിയതില്‍ രോഗലക്ഷണം കണ്ട 14 കുട്ടികളെകൂടി ജില്ലാ ആശുപത്രിയിലേക്ക് അയക്കുകയും ചെയതു. ഇതോടെ 19 കുട്ടികള്‍ ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. നാലാം ക്ലാസ്  മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള ആദിവാസി കുട്ടികളാണ് ഇവിടെ ഹോസ്റ്റലില്‍ താമസിച്ച് പഠനം നടത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ കഴിച്ച ഭക്ഷണത്തിലൂടെയാണോ വിഷബാധയേറ്റതെന്ന സംശയത്തില്‍ ഭക്ഷണത്തിന്റെ സാമ്പിളും കിണറിലെ കുടിവെള്ളവും പരിശോധനക്കായി ആരോഗ്യ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ആരുടെയും സ്ഥിതി ഗുരുതരമല്ല.
Next Story

RELATED STORIES

Share it