ബ്ലാങ്ങാട് പൂന്തിരുത്തിയില്‍ കൈത്തോടുകള്‍ സ്വകാര്യ വ്യക്തി നികത്തുന്നതായി പരാതി
BY Sumeera SMR8 April 2016 5:31 AM GMT
Sumeera SMR8 April 2016 5:31 AM GMT
ചാവക്കാട്: ബ്ലാങ്ങാട് പൂന്തിരുത്തിയില്‍ മത്തിക്കായലിലേക്ക് വെള്ളം ഒഴുകി പോകുന്ന കൈത്തോടുകള്‍ സ്വകാര്യ വ്യക്തി നികത്തുന്നതായി പരാതി. കടപ്പുറം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പൂന്തിരുത്തി പാലത്തിന് പടിഞ്ഞാറ് മത്തിക്കായലിനോട് ചേര്‍ന്ന് തോടുകള്‍ നിറഞ്ഞ സ്ഥലമാണ് നികത്തുന്നത്. മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷമാകുമ്പോള്‍ കൈത്തോടുകള്‍ വഴി വെള്ളം മത്തിക്കായലിലേക്ക് ഒഴുകി പോവാറാണ് പതിവ്.
എന്നാല്‍, തോടുകള്‍ ഉള്ളപ്പോള്‍ തന്നെ ഇവിടെ വെള്ളക്കെട്ട് ഭീഷണി നിലനില്‍ക്കുന്നുണ്ട്. തോടുകള്‍ പൂര്‍ണമായും സ്വകാര്യ വ്യക്തി മൂടിക്കൊണ്ടിരിക്കുന്നതിനാല് വര്‍ഷകാലം ആരംഭിച്ചാല്‍ ഇവിടെ ജീവിക്കാനാകാത്ത സ്ഥിതിയായിരിക്കും എന്ന ആശങ്കയിലാണ് നാട്ടുകാര്‍.
വെള്ളം ഒഴുകിപ്പോകാത്ത വിധത്തില്‍ ചെറിയ പൈപ്പ് സ്ഥാപിച്ചാണ് തോടുകള്‍ നികത്തുന്നതെന്നും പ്രധാന തോടുകള്‍ നികത്തുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടും പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന പ്രവര്‍ത്തി ചെയ്യുന്ന വ്യക്തിക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും പൊതു പ്രവര്‍ത്തകരായ ടി ജി മോഹനന് വൈദ്യര്, എം യൂസഫ് എന്നിവര്‍ തഹസില്‍ദാര്‍ക്കും വില്ലേജ് ഓഫിസര്‍ക്കും പരാതി നല്കി.

Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMT