Flash News

ബ്രിട്ടാനിയ ഉല്‍പന്നങ്ങള്‍ വില്‍ക്കില്ല : വ്യാപാരികള്‍



കോഴിക്കോട്: ഇന്ന് മുതല്‍ ബ്രിട്ടാനിയ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിതരണക്കാര്‍ മാര്‍ക്ക് സ്റ്റോക്ക് നല്‍കുന്നത് കഴിഞ്ഞ 128 ദിവസമായി കമ്പനി നിര്‍ത്തിവച്ചിരിക്കുകയാണ്. ചെറുകിട വിതരണ വ്യാപാരികളെയും റീട്ടെയില്‍ വ്യാപാരികളെയും ഒഴിവാക്കി പുത്തന്‍ പണക്കാരെയും കോര്‍പറേറ്റുകളെയും ആണ്  കമ്പനി വിതരണത്തിനായി നിയോഗിച്ചിരിക്കുന്നത്. 31 ശതമാനമായിരുന്ന നികുതി ജിഎസ്ടി വന്നതോടെ 18 ശതമാനമായി കുറഞ്ഞു. എന്നാല്‍, ഇതിന്റെ ആനുകൂല്യം ഉപഭോക്താവിനോ വ്യാപാരികള്‍ക്കോ നല്‍കുന്നില്ല. കമ്പനിയുമായി പലതവണ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. സമരം മുഖ്യമന്ത്രി, ഭക്ഷ്യമന്ത്രി തുടങ്ങിയവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നു സംസ്ഥാന പ്രസിഡന്റ് ടി നസീറുദ്ദീന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it