ബ്രിട്ടന്റെ ഇയു പിന്‍മാറ്റം: ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ആഘാതമാവുമെന്ന് ജി 20

ലണ്ടന്‍: യൂറോപ്യന്‍ യൂനിയനില്‍ നിന്നു ബ്രിട്ടന്‍ പിന്മാറുകയാണെങ്കില്‍ ആഗോള സാമ്പത്തികവ്യവസ്ഥയ്ക്ക് വലിയ ആഘാതം സൃഷ്ടിക്കുമെന്നു ജി20 രാജ്യങ്ങള്‍. ചൈനയില്‍ നടക്കുന്ന ദ്വിദിന ജി20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ വിവിധ രാജ്യങ്ങളിലെ ധനമന്ത്രിമാര്‍ ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഇക്കാര്യം വളരെ ഗൗരവമുള്ളതാണെന്നു ബ്രിട്ടിഷ് ചാന്‍സലര്‍ ജോര്‍ജ് ഒസ്‌ബോണ്‍ അറിയിച്ചു. ജൂണ്‍ 23ഓടെ യൂറോപ്യന്‍ യൂനിയനില്‍ തുടരണമോയെന്ന കാര്യത്തില്‍ ബ്രിട്ടന്‍ തീരുമാനമെടുക്കും.
Next Story

RELATED STORIES

Share it