ബ്രിട്ടനിലെ വംശീയ അതിക്രമം അവസാനിപ്പിക്കണം: യുഎന്‍

ന്യൂയോര്‍ക്ക്: ബ്രെക്‌സിറ്റിനു പിന്നാലെ ബ്രിട്ടനില്‍ വംശീയാധിക്ഷേപവും ആക്രമണവും വ്യാപകമായി റിപോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ബ്രിട്ടന് യുഎന്നിന്റെ മുന്നറിയിപ്പ്. യൂറോപ്യന്‍ യൂനിയനില്‍നിന്നു വിട്ടുപോരാനുള്ള ബ്രിട്ടന്റെ തീരുമാനത്തിനു പിന്നാലെ വിദേശീയര്‍ക്കെതിരേയും ന്യൂനപക്ഷങ്ങള്‍ക്കെതിരേയും അതിക്രമം വ്യാപകമായിരിക്കുകയാണ്. വംശീയതയും വിദേശവിദ്വേഷവും ഒരു സാഹചര്യത്തിലും അനുവദിക്കാനാവില്ലെന്ന് യുഎന്നിലെ മനുഷ്യാവകാശ വിഭാഗം ഹൈക്കമ്മീഷണര്‍ സെയ്ദ് റാഅത് അല്‍-ഹുസയ്ന്‍ പറഞ്ഞു. ഇത്തരത്തില്‍ ആക്രമണം നടത്തുന്നവര്‍ നിര്‍ബന്ധമായും ശിക്ഷിക്കപ്പെടണം- അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച മുതല്‍ നൂറിലധികം കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടതായാണ് മുസ്‌ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍ പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നത്.
Next Story

RELATED STORIES

Share it