Flash News

ബ്രിട്ടണ്‍ : തിരഞ്ഞെടുപ്പ് ഫലം ഇന്ന്



ലണ്ടന്‍: ബ്രിട്ടിഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്നലെയാണ് പോളിങ് ആരംഭിച്ചത്. ഇന്ത്യന്‍ സമയം ഇന്ന് വൈകീട്ടോടെ അന്തിമ ഫലം പുറത്തുവരും.  പ്രധാനമന്ത്രി തെരേസ മെയ് നയിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ജെറെമി കോര്‍ബിന്‍ നയിക്കുന്ന ലേബര്‍ പാര്‍ട്ടിയും തമ്മിലാണു പ്രധാന മല്‍സരം. ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടി, സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടി, യുകെ ഇന്‍ഡിപെന്‍ഡന്റ് പാര്‍ട്ടി, ഗ്രീന്‍ പാര്‍ട്ടി തുടങ്ങിയവയാണ് മല്‍സരരംഗത്തുള്ള മറ്റു കക്ഷികള്‍. 650 സീറ്റുകളിലേക്കായി 3,303 സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്തുള്ളത്. ഇതില്‍ 56 ഇന്ത്യന്‍ വംശജരും ഉള്‍പ്പെടുന്നു. നിലവില്‍ 650 അംഗ പാര്‍ലമെന്റില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 330 ഉം ലേബര്‍ പാര്‍ട്ടിക്ക് 232 സീറ്റുകളുമാണുള്ളത്. അതേസമയം തിരഞ്ഞെടുപ്പില്‍ തെരേസ മെയുടെ നേതൃത്വത്തിലുള്ള കണ്‍സര്‍—വേറ്റീവുകള്‍ക്ക് വിജയസാധ്യതയുള്ളതായി അവസാനഘട്ട അഭിപ്രായസര്‍വേ ഫലങ്ങള്‍ പുറത്തുവന്നു. പോള്‍ ചെയ്ത വോട്ടുകളുടെ 46 ശതമാനം നേടി കണ്‍സര്‍വേറ്റീവുകള്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് ഇപ്‌സോസ് മോറി സര്‍വേ ഫലത്തില്‍ പറയുന്നു. 36 ശതമാനം വോട്ടുകളാണ് മുഖ്യ പ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടി നേടുമെന്നു കരുതുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 45 ശത—മാനവും ലേബര്‍ പാര്‍ട്ടി 40 ശതമാനവും വോട്ടുകള്‍ നേടുമെന്നായിരുന്നു നേരത്തേ ഈ മാസം രണ്ടിനു പുറത്തുവന്ന  ഇപ്‌സോസ് മോറി സര്‍വേ ഫലം.
Next Story

RELATED STORIES

Share it