Flash News

ബോര്‍ഡ് പ്രസിഡന്റ് ഇലവന്‍ ക്യാപ്റ്റനായി സഞ്ജു സാംസണ്‍



തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനുള്ള ബോര്‍ഡ് പ്രസിഡന്റ്‌സ് ടീം നായകനായി മലയാളിതാരം  സഞ്ജു സാംസണെ നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യമലയാളിയാണ് 22കാരനായ സഞ്ജു. ടീമില്‍ ആകെ നാല് മലയാളികളാണ് ഇടംപിടിച്ചിട്ടുളളത്. കൊല്‍ക്കത്തയില്‍ നാളെ തുടങ്ങുന്ന ദ്വിദിന മത്സരത്തിനുള്ള ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ ടീമിന്റെ നായകനായാണ് സഞ്ജുവിനെ നിയമിച്ചത്. നേരത്തെ ക്യാപ്റ്റനായി നിശ്ചയിച്ചിരുന്ന മധ്യപ്രദേശ് താരം നമാന്‍ ഓജയ്ക്ക് പരിക്കേറ്റതോടെ സഞ്ജുവിന് നറുക്കുവീഴുകയായിരുന്നു. കാര്യവട്ടം ട്വന്റി20ക്കിടെ കൂടിക്കാഴ്ച നടത്തിയ ദേശീയ സെലക്ടര്‍ ശരണ്‍ദീപ് സിങ് പുതിയ ഉത്തരവാദിത്തത്തെ കുറിച്ച് സഞ്ജുവിനെ അറിയിച്ചിരുന്നു. ദിനേശ് ചാന്ദിമല്‍ നയിക്കുന്ന ശ്രീലങ്കന്‍ ടീമിനെതിരായ മത്സരത്തില്‍ ബാറ്റ്‌സ്മാന്‍ രോഹന്‍ പ്രേം, പേസര്‍ സന്ദീപ് വാര്യര്‍, ഓള്‍റൗണ്ടര്‍ ജലജ് സക്‌സേന എന്നീ കേരള താരങ്ങളും സഞ്ജുവിനൊപ്പം ചേരും. സഞ്ജു തന്നെ ടീമിന്റെ വിക്കറ്റ് കീപ്പറാകാനും സാധ്യതയുണ്ട്.
Next Story

RELATED STORIES

Share it