World

ബോട്‌സ്വാന: ആനക്കൊമ്പിന് 90 കാട്ടാനകളെ കൊന്നു

ഗബറോണ്‍: ആനക്കൊമ്പ് വേട്ടക്കാരുടെ ആക്രമണത്തിനിരയായ 90 കാട്ടാനകളുടെ ജഡം കണ്ടെത്തി. ബോട്‌സ്വാന ദേശീയ വന്യജീവി സങ്കേതത്തിലാണ് സംഭവം. കൊമ്പുകള്‍ വേട്ടക്കാര്‍ കൊള്ളയടിച്ചിട്ടുണ്ട്. ആഫ്രിക്കയില്‍ ഇതുവരെ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ആനവേട്ടയാണിത്. നിയമങ്ങള്‍ കര്‍ശനമായതോടെ താന്‍സാനിയയിലെയും ദക്ഷിണാഫ്രിക്കയിലെയും ആനവേട്ടക്കാര്‍ നിലവില്‍ ബോട്‌സ്വാനയിലേക്ക് തങ്ങളുടെ താവളം മാറ്റിയതായാണ് പുതിയ സംഭവം ചൂണ്ടിക്കാട്ടുന്നത്. ബോട്‌സ്വാനയില്‍ പുതിയ പ്രസിഡന്റ് അധികാരമേറ്റെടുത്തയുടനെ നടത്തിയ പരിഷ്‌കാരമാണ് ദാരുണ സംഭവത്തിനിടയാക്കിയത്. വന്യജീവി സങ്കേതങ്ങളിലെ വാച്ചര്‍മാരുടെയും ഗാര്‍ഡുമാരുടെയും അംഗബലം പകുതിയായി കുറച്ചത് ആനവേട്ടക്കാര്‍ മുതലെടുക്കുകയായിരുന്നു. ആനക്കൊമ്പിനായുള്ള വേട്ട കാരണം 2007 മുതല്‍ 2014 വരെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ആനസമ്പത്ത് 30 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

Next Story

RELATED STORIES

Share it