kannur local

ബോംബ്: സ്‌കൂള്‍ പരിസരത്ത് വീണ്ടും പരിശോധന

പുതിയതെരു: ചിറക്കല്‍ രാജാസ് ഹൈസ്‌കൂളിനു സമീപത്തുനിന്ന് ബോംബുകള്‍ കണ്ടെടുത്ത പശ്ചാത്തലത്തില്‍ പ്രദേശത്ത് ഇന്നലെയും പോലിസ് വ്യാപക പരിശോധന നടത്തി. ഡോഗ്, ബോംബ് സ്‌ക്വാഡുകളുടെ അകമ്പടിയോടെ വളപട്ടണം സിഐ എ കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു നടപടി. ഇന്നലെ രാവിലെ സ്‌കൂള്‍ ഗ്രൗണ്ടിലും പരിസരത്തുമാണ് പരിശോധന നടത്തിയത്. അസ്വാഭാവികമായ യാതൊന്നും കണ്ടെത്തിയില്ലെന്ന് സിഐ പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെ 12ഓടെ സ്‌കൂളില്‍ അധ്യയനം നടന്നുകൊണ്ടിരിക്കെയാണ് താഴത്തെ മൈതാനത്തിനു സമീപത്തുനിന്ന് ഉഗ്രസ്‌ഫോടന ശേഷിയുള്ള രണ്ടു ഐസ്‌ക്രീം ബോംബുകള്‍ കണ്ടെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ ഇവ വളപട്ടണം പോലിസ് സ്റ്റേഷനിലെത്തിച്ച് നിര്‍വീര്യമാക്കി.
കുട്ടികള്‍ പതിവായി കളിക്കാനെത്തുന്ന മൈതാനം കൂടിയായ ഇവിടെ സിപിഎം പ്രവര്‍ത്തകര്‍ തമ്പടിക്കാറുള്ളതായി പറയപ്പെടുന്നു.

Next Story

RELATED STORIES

Share it