kannur local

ബോംബ് ശേഖരം മണത്തറിയാന്‍ ഇനി കോരയില്ല

കണ്ണൂര്‍: ബോംബ് രാഷ്ട്രീയത്തിനു പേരുകേട്ട കണ്ണൂര്‍ ജില്ലയിലെ പലരുടെയും ഉറക്കംകെടുത്തിയവരില്‍ ഒരു നാല്‍ക്കാലിയുണ്ടായിരുന്നു. ബോംബ്് മണത്തറിഞ്ഞ് കണ്ടെത്തുന്നതില്‍ മിടുക്കനായ കോരയെന്ന നായയായിരുന്നു അത്. പോലിസ് പരാജയപ്പെട്ടിടത്താണ് നായകളെ പരീക്ഷിച്ചുവിജയിച്ചത്. എന്നാല്‍ അടുത്ത കാലത്തായി വിശ്രമത്തിലായിരുന്ന കോര ഇന്നലെ മരണപ്പെട്ടു. ഇന്നലെ രാവിലെ ഏഴോടെയാണ്  കോരയുടെ അന്ത്യം. ജില്ലാ മൃഗാശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വൈകീട്ടോടെ സംസകരിച്ചു. സ്ഥിരം സംഘര്‍ഷ മേഖലകളായിരുന്ന തലശ്ശേരി, പാനൂര്‍ മേഖലയില്‍ ഉള്‍പ്പെടെ നിരവധി ബോംബുകള്‍ കണ്ടെത്തിയതിനു പിന്നില്‍ കോരയുടെ സാന്നിധ്യം തള്ളിക്കളയാനാവാത്തതാണ്. 15 വര്‍ഷത്തെ പോലിസ് സര്‍വീസില്‍. റൂബിയെന്ന നായയാണ് ഇപ്പോള്‍ കോരയുടെ വിടവ് നികത്തുന്നത്. വിടവാങ്ങിയ കോരയ്ക്ക് ജില്ലാ പോലിസ് ചീഫ് പി എന്‍ ഉണ്ണിരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ അന്തിമോപചാരം നല്‍കി. ബിഎസ്എഫ് കേന്ദ്രമായ തെക്കന്‍പൂരിലെ പരിശീലന ശേഷമാണ് കോര കണ്ണൂരിലെത്തിയത്.കണ്ണൂര്‍ എഎസ്‌ഐ വി വി ശശീന്ദ്രനായിരുന്നു പരിശീലകന്‍. സംസ്ഥാന-ദേശീയതലത്തില്‍ സ്വര്‍ണമെഡലുകളടക്കം നിരവധി അംഗീകാരങ്ങള്‍ കോര നേടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it