ബോംബേറ് കേസിലെ പ്രതിയെ പോലീസ് ജീപ്പ് തടഞ്ഞ്‌നിര്‍ത്തി മോചിപ്പിച്ച് സിപിഎം
BY midhuna mi.ptk2 May 2018 9:32 AM GMT
X
midhuna mi.ptk2 May 2018 9:32 AM GMT
പേരാമ്പ്ര: ബോംബേറ് കേസ് പ്രതിയെ പോലീസ് ജീപ്പ് തടഞ്ഞുനിര്‍ത്തി മോചിപ്പിച്ച് സിപിഎം പ്രവര്‍ത്തകര്‍.ശിവജി സേന പ്രവര്‍ത്തകരുടെ വീടിന് നേരെ ബോംബെറിഞ്ഞ സിപിഎം പ്രവര്‍ത്തകനായ സുധാകരനെയാണ് ഇന്നലെ പോലീസ് ജീപ്പ് തടഞ്ഞുനിര്‍ത്തി ബലമായി മോചിപ്പിച്ചത്. പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്തുവച്ചായിരുന്നു സംഭവം. പ്രതിയെ അറസ്റ്റ് ചെയ്ത് പോകുകയായിരുന്ന പോലീസ് ജീപ്പ് തടഞ്ഞ് നിര്‍ത്തി ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ ഇയാളെ മോചിപ്പിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ ഇന്ന് പ്രതിയെ സ്റ്റേഷനില്‍ ഹാജരാക്കി. എന്നാല്‍ 15 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
വിഷു ദിനത്തില്‍ സിപിഎം-ശിവജി സേന പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനും സംഘര്‍ഷത്തിനും തുടര്‍ച്ചയായാണ് ബോംബേറുണ്ടായത്. ശിവജി സേന പ്രവര്‍ത്തകന്‍ വിഷ്ണുവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിയാണ് സുധാകരന്‍.
Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMT