Flash News

ബോംബേറില്‍ പരിക്ക്



പാനൂര്‍: സിപിഎം പാനൂര്‍ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കുകയും സംഘാടക സമിതി ഓഫിസ് തകര്‍ക്കുകയും ചെയ്ത ആര്‍എസ്എസിന്റെ നടപടിയില്‍ പ്രതിഷേധിച്ചു നടന്ന പ്രകടനത്തിനു നേരെ ആര്‍എസ്എസ് ക്രിമിനല്‍ സംഘം ബോംബെറിഞ്ഞു. ബോംബേറില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി സിപിഎം പ്രവര്‍ത്തകര്‍ക്കും പോലിസുകാര്‍ക്കും പരിക്ക്. ഇന്നലെ വൈകീട്ട് ആറിനാണ് സംഭവം. പോലിസ് വാഹനത്തിനു നേരെയും ബോംബേറുണ്ടായി. പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ സജീവിനും മറ്റു പോലിസുകാര്‍ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം എന്‍ അനില്‍കുമാര്‍, പുത്തൂര്‍ ലോക്കല്‍ സെക്രട്ടറി പ്രജീഷ് പൊന്നത്ത് ഉള്‍പ്പെടെയുള്ള പത്തോളം പേര്‍ക്കു പരിേക്കറ്റു. സംഭവത്തില്‍ പ്രതിഷേധിച്ചു നഗരസഭ, മൊകേരി, പന്ന്യന്നൂര്‍, ചൊക്ലി, തൃപ്പങ്ങോട്ടൂര്‍, കുന്നോത്തുപറമ്പ് പഞ്ചായത്തുകളിലും ഇന്നു രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
Next Story

RELATED STORIES

Share it