Flash News

ബൈക്ക് പരിശോധനയ്ക്കിടെ പിന്നിലെത്തിയ കാര്‍ ബൈക്കിലിടിച്ച് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു

ബൈക്ക് പരിശോധനയ്ക്കിടെ പിന്നിലെത്തിയ കാര്‍ ബൈക്കിലിടിച്ച് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു
X
കാസര്‍കോട്: പോലീസ് കൈകാണിച്ച് ബൈക്ക് പരിശോധന നടത്തുന്നതിനിടെ അമിതവേഗതയില്‍ പിന്നാലെ എത്തിയ കാര്‍ ബൈക്കിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന എം.ബി.എ.വിദ്യാര്‍ഥി മരിച്ചു. കൊല്ലമ്പാടിയിലെ ഇബ്രാഹിം-സുഹ്‌റ ദമ്പതികളുടെ മകന്‍ സുഹൈല്‍ (20) ആണ് ഇന്നലെ രാത്രി പന്ത്രണ്ടരയോടെ മരിച്ചത്.



ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ അണങ്കൂര്‍ മെഹബൂബ് റോഡിലാണ് അപകടം. സുഹൃത്തുക്കളെ കണ്ട് കാസര്‍കോട് നിന്ന് സുഹൈല്‍ ബൈക്കില്‍ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. പോലീസ് വാഹന പരിശോധന നടത്തുകയായിരുന്നു. ഈ സമയത്താണ് ബൈക്കില്‍ സുഹൈല്‍ എത്തിയത്. ബൈക്ക് നിര്‍ത്തി രേഖകള്‍ പരിശോധിക്കുന്നതിനിടെയാണ് അമിതവേഗതയില്‍ പിന്നാലെയെത്തിയ കാര്‍ സുഹൈലിനെ ഇടിച്ച് തെറിപ്പിച്ചത്. റോഡില്‍ തലയടിച്ച് വീണ സുഹൈലിനെ ഉടന്‍ തന്നെ നാട്ടുകാരും പോലീസും ചേര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനേ തുടര്‍ന്ന് മംഗളൂരുവില്‍ കൊണ്ടുപോവുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച സുഹൈല്‍ രാത്രിയോടെ മരണപ്പെടുകയായിരുന്നു. മയ്യത്ത് ഉച്ചയോടെ വീട്ടിലെത്തിക്കും. അപകടത്തിനിടയാക്കിയ കാര്‍ െ്രെഡവര്‍ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇവര്‍ കസ്റ്റഡിയിലാണ്.
സഹോദരങ്ങള്‍: സഫവാന്‍, സാനിയ. സുഹൈലിന്റ അപകട മരണം സഹപാഠികളെയും നാട്ടുകാരേയും ബന്ധുക്കളേയും കണ്ണീരിലാഴ്ത്തി.അതേ സമയം പോലീസ് റോഡില്‍ നിര്‍ത്തി അശ്രദ്ധമായ രീതിയില്‍വാഹന പരിശോധന നടത്തുന്നത് പതിവാണെന്നും ഇതാണ് അപകടത്തിനിടയാക്കിയതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it