kozhikode local

ബൈക്ക് തീവച്ച് നശിപ്പിച്ചു; പറമ്പില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി

കൊയിലാണ്ടി: ബൈക്ക് തീവെച്ചു നശിപ്പിച്ചു. പെരുവട്ടൂര്‍ കണാരിമീത്തല്‍ രാഹുലിന്റെ ബൈക്കാണ് ഞായറാഴ്ച രാത്രി 12 ഓടെ തീവച്ച് നശിപ്പിച്ചത്. ബൈക്ക് പൂര്‍ണ്ണമായും കത്തിനശിച്ചു. വീടിന്റെ ഇടവഴിയില്‍ നിര്‍ത്തിയിട്ടതായിരുന്നു.
തൊട്ടടുത്ത മനീക്കണ്ടി മാധവിഅമ്മയുടെ വീട്ടുപറമ്പില്‍ നിന്നും രണ്ടു സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയിട്ടുണ്ട്. രാഹുല്‍ നേരത്തെ എബിവിപി പ്രവര്‍ത്തകനായിരുന്നു. സംഭവത്തെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. കൊയിലാണ്ടി പോലിസ് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it