Cricket

ബേസില്‍ തമ്പി ഇന്ത്യ എ ടീമില്‍; സഞ്ജു വി സാംസണ് ഇടമില്ല

ബേസില്‍ തമ്പി ഇന്ത്യ എ ടീമില്‍; സഞ്ജു വി സാംസണ് ഇടമില്ല
X


ന്യൂഡല്‍ഹി: ന്യൂസിലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. ശ്രേസയ് അയ്യര്‍ ക്യാപ്റ്റനായുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി ഫാസ്റ്റ് ബൗളര്‍ ബേസില്‍ തമ്പിയെ ഉള്‍പ്പെടുത്തിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു വി സാംസണ് ടീമില്‍ ഇടം കണ്ടെത്താനായില്ല. ന്യൂസിലന്‍ഡ് എ ടീമിനെതിരെ അഞ്ച് മല്‍സരങ്ങളാണ് ഇന്ത്യ എ ടീം കളിക്കുന്നത്. അവസാന രണ്ട് ഏകദിനത്തില്‍ യുവ താരം റിഷഭ് പാന്താണ് ഇന്ത്യന്‍ എ ടീമിനെ നയിക്കുന്നത്. ശേഷം ഇന്ത്യന്‍ പര്യടനത്തിനെത്തുന്ന ന്യൂസിലന്‍ഡ് സീനിയര്‍ ടീമിനെതിരെ രണ്ട് സന്നാഹ മല്‍സരം ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനും കളിക്കും.മുഹമ്മദ് സിറാജ്, ശര്‍ദുല്‍ താക്കൂര്‍, ഷഹബാസ് നദീം, കരണ്‍ ശര്‍മ, മായങ്ക് അഗര്‍വാള്‍, ദീപക് ഹൂഡ എന്നിവരാണ് എ ടീമിലെ മറ്റ് പ്രധാന താരങ്ങള്‍. ഈ മാസം ആറിന് വിശാഖ പട്ടണത്താണ് പരമ്പര ആരംഭിക്കുന്നത്.
Next Story

RELATED STORIES

Share it