kozhikode local

ബേപ്പൂര്‍ സുല്‍ത്താന്റെ ഭാഷാനിഘണ്ടു അണിയറയില്‍;ബഷീര്‍ ചെയറിന്റെ പേരില്‍ വിവാദം

തേഞ്ഞിപ്പലം: ബേപ്പൂര്‍ സുല്‍ത്താന്റെ ഭാഷയും പദങ്ങളും പുതിയ രീതിയില്‍ ലോകത്തിന് പരിചയപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ കാലിക്കറ്റ് വാഴ്‌സിറ്റി കാംപസിലുള്ള വൈക്കം മുഹമ്മദ് ബഷീര്‍ ചെയറില്‍ തയ്യാര്‍! എം എ ബേബി മന്ത്രിയായ സമയത്ത് സംസ്ഥാന സര്‍ക്കാര്‍ ബഷീര്‍ ചെയര്‍ തുടങ്ങുന്നതിന് 25 ലക്ഷം സര്‍വകലാശാലക്ക് നല്‍കി. മുന്‍ വിസി സലാമിന്റെ കാലത്തായിരുന്നു ചെയര്‍ സജീവമാക്കാന്‍ എം എം ബഷീറിനെ വിസിറ്റിങ് പ്രഫസറായി നിയോഗിച്ചത്. മലയാള പഠനവിഭാഗത്തിലെ ഗോപിനാഥന്‍ നായര്‍ എന്ന അധ്യാപകനും എം എം ബഷീറും ചേര്‍ന്ന് ബഷീറിന്റെ ഭാഷകള്‍ക്ക് വിശദീകരണം നല്‍കികൊണ്ട് ഒരു നിഘണ്ടു തയ്യാറാക്കി. വിസിറ്റിങ് പ്രഫസര്‍ ഉള്‍പ്പെടെ മൂന്നു ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നതിനും നിഘണ്ടു പുറത്തിറക്കുന്നതിനും സാമ്പത്തിക  പ്രതിസന്ധി നേരിട്ടു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വിസിറ്റിങ് പ്രഫസര്‍ എം എം ബഷീര്‍ രാജിക്കൊരുങ്ങിയിട്ടുണ്ട്. എന്നാല്‍ ഡിപ്പാര്‍ട്ട്‌മെന്റ് കൗണ്‍സില്‍ ബഷീര്‍ ചെയറിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ബഷീര്‍ നിഘണ്ടു കാരണമാണ് സാമ്പത്തിക ബാധ്യത വന്നതെന്നും ഇത് പരിഹരിക്കാന്‍ സര്‍വകലാശാല നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മലയാളപഠനവകുപ്പ് മേധാവി പ്രഫ. ഉമര്‍ തറമേല്‍ പറഞ്ഞു. എന്നാല്‍ ബഷീര്‍ മ്യൂസിയത്തിന്റെ ഒരുക്കങ്ങള്‍ ആയിട്ടില്ല.
Next Story

RELATED STORIES

Share it