kasaragod local

ബേഡഡുക്ക, കാറഡുക്ക പഞ്ചായത്തുകളുടെ പദ്ധതികള്‍ക്ക് അംഗീകാരം

കാസര്‍കോട്്്: 2018-19 വര്‍ഷത്തേക്ക് ജില്ലയില്‍ ആദ്യമായി ബേഡഡുക്ക, കാറഡുക്ക പഞ്ചായത്തുകളുടെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണസമിതി യോഗം അംഗീകാരം നല്‍കി. ബേഡഡുക്ക പഞ്ചായത്തിന്റെ 6.99 കോടി രൂപയുടെയും കാറഡുക്ക പഞ്ചായത്തിന്റെ 4.96 കോടി രൂപയുടെയും പദ്ധതികള്‍ക്കാണ് ഡിപിസി ഹാളില്‍ നടന്ന ആസൂത്രണ സമിതിയോഗത്തില്‍ അംഗീകാരം നല്‍കിയത്.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2018-19 വാര്‍ഷിക പദ്ധതിയില്‍ ജില്ലാ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്ന പദ്ധതികളുടെയും മറ്റ് സംയുക്ത പദ്ധതികളുടെയും അവതരണവും യോഗത്തില്‍ നടന്നു. 2018-2019 വര്‍ഷത്തേക്ക് ജില്ലാ പഞ്ചായത്തിന്റെതായി 26 പദ്ധതികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അവതരിപ്പിച്ചു. പിഎസ്‌സി ഉള്‍പ്പെടെയുള്ള മല്‍സര പരീക്ഷകള്‍ക്കായി ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്ത് മികച്ച ഫാക്കല്‍റ്റികളുടെ നേതൃത്വത്തില്‍ പരിശീലനകേന്ദ്രം, നഗരവത്കൃത പഞ്ചായത്ത് ആസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കായുള്ള വിശ്രമകേന്ദ്രം-ഷീ ലോഞ്ച്, വയോജനങ്ങള്‍ക്ക് പോഷക ആഹാരം നല്‍കല്‍, കാന്‍സര്‍ നിര്‍മ്മാര്‍ജ്ജന പദ്ധതി ബോധവല്‍ക്കരണവും കാന്‍സര്‍ മുന്‍കൂട്ടി അറിയുന്നതിനുള്ള പരിശീലന കേന്ദ്രങ്ങള്‍, ജലദൗര്‍ലഭ്യം നേരിടുന്നതിന് മൂന്നു ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 50 ലക്ഷം രൂപ, കിണര്‍ റീചാര്‍ജിങിനായി 84 ലക്ഷം രൂപ, ഭിന്നശേഷി സ്‌കോളര്‍ഷിപ്പ് 38 പഞ്ചായത്തുക്കള്‍ക്ക് 50,000 രൂപവീതം, സീറോ വേസ്റ്റ് പദ്ധതിക്കായി ഓരോ പഞ്ചായത്തിനും രണ്ടു ലക്ഷം രൂപ വീതം എന്നിങ്ങനെ 26 പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് അവതരിപ്പിച്ചത്.
പരപ്പ, കാഞ്ഞങ്ങാട്, കാസര്‍കോട്, കാറഡുക്ക, നീലേശ്വരം, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുകളും യോഗത്തില്‍ പദ്ധതികള്‍ അവതരിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭയുടെ ഭേദഗതി പദ്ധതികള്‍ക്കും യോഗം അംഗീകാരം നല്‍കി. അടുത്ത യോഗം 19ന് രണ്ടിന് ഡിപിസി ഹാളില്‍ ചേരും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ഡിപിസി ഗവ.നോമിനി കെ ബാലകൃഷ്ണന്‍, ആസൂത്രണസമിതി അംഗങ്ങളായ ഫരിദ സക്കീര്‍, വി പി ജാനകി, ഇ പത്മാവതി, ജോസ് പതാലില്‍, എ എ ജലീല്‍, സുമയ്യ, പുഷ്പ അമേക്കള, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ എം സുരേഷ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it