Flash News

ബീമാപള്ളി വെടിവയ്പ്പ്; ഇരകള്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്നു: എസ്ഡിപിഐ

ബീമാപള്ളി വെടിവയ്പ്പ്; ഇരകള്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്നു: എസ്ഡിപിഐ
X
[caption id="attachment_221709" align="alignnone" width="560"] ബീമാപ്പള്ളി വെടിവയ്പ്പിന്റെ എട്ടാം വാര്‍ഷികദിനത്തില്‍ എസ്ഡിപിഐ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ സംസ്ഥാന സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്യുന്നു[/caption]

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരകളാക്കപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശം പോലും ഭരണകൂടം നിഷേധിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അജ്മല്‍ ഇസ്മായില്‍. ബീമാപ്പള്ളി വെടിവയ്പ്പിന്റെ എട്ടാം വാര്‍ഷികത്തില്‍ എസ്ഡിപിഐ ബീമാപ്പള്ളിയില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കിരാതമായ വെടിവയ്പ്പിലൂടെ ആറ് മനുഷ്യജീവനുകള്‍ കവര്‍ന്നെടുത്ത സംഭവം നടക്കുമ്പോള്‍  സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ഇന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി കൈയാളുന്ന മുഖ്യമന്ത്രിയാണ്. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് പാര്‍ട്ടി സെക്രട്ടറിയും. നിരായുധരായ ജനവിഭാഗത്തിനെതിരേ നിറയൊഴിച്ച അതേ അധികാര കേന്ദ്രങ്ങള്‍ തന്നെ ഇന്ന് ഇരകളുടെ പ്രതിഷേധത്തെ പോലും തടയുകയാണ്. വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണയ്ക്ക് പോലിസ് അനുമതി പോലും നിഷേധിക്കുകയായിരുന്നു.
കാസറകോഡ് പള്ളിക്കുള്ളില്‍ ഉറങ്ങുകയായിരുന്ന മുസ്്‌ലിം മതപണ്ഡിതനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ പരിപാടിക്കും പോലിസ് അനുമതി നിഷേധിച്ചു. അതേസമയം കൊലക്കേസില്‍ പ്രതിയായ ആര്‍എസ്എസ്സുകാരന്‍ കൊല്ലപ്പെട്ടപ്പോള്‍ നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാനും സഭ ബഹിഷ്‌ക്കരിക്കാനും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അമിതാവേശമായിരുന്നു. സംസ്ഥാന സ്‌കൂള്‍ കലോല്‍സവ വേദിയില്‍ യുദ്ധസമാനമായ സാഹചര്യമൊരുക്കി കൊല്ലപ്പെട്ട സംഘപരിവാര നേതാവിന്റെ മൃതദേഹം കൊണ്ടുപോവാന്‍ അനുമതി നല്‍കിയ അതേ പോലിസാണ് ഇപ്പോള്‍ ഇരകളുടെ പ്രതിഷേധത്തെ അനുമതി നല്‍കാതെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുന്നത്. ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് കൂടുതല്‍ കരുത്തും ഊര്‍ജ്ജവും നല്‍കുകയേ ഉള്ളൂ എന്ന് അധികാരകേന്ദ്രങ്ങള്‍ ഓര്‍മിക്കുന്നത് നന്നാവുമെന്നും അജ്മല്‍ മുന്നറിയിപ്പു നല്‍കി.  ജില്ലാ വൈസ് പ്രസിഡന്റ് വേലുശേരി അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ്, മണ്ഡലം പ്രസിഡന്റ് അനസ് മാണിക്യംവിളാകം, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് ജലീല്‍ കരമന, മഹ്ഷൂക്ക്, ഷംനാദ്, റഫീഖ്, മുത്തലിബ് മൗലവി സംസാരിച്ചു.
Next Story

RELATED STORIES

Share it