ബീഫ് കഴിച്ചതിന് മലയാളി യുവാക്കള്‍ക്ക് ബെംഗലുരുവില്‍ മര്‍ദ്ദനം; ഒരാളുടെ നില ഗുരുതരം
BY swapna en27 Feb 2016 8:57 AM GMT
X
swapna en27 Feb 2016 8:57 AM GMT
ബെംഗലുരു: ബീഫ് കഴിച്ചതിന് മലയാളി യുവാക്കള്‍ക്ക് ബെംഗലുരുവില്‍ മര്‍ദ്ദനം. മാര്വിന് മൈക്കല്‍ ജോയ്, മുഹമ്മദ് ഹാഷര്‍, നിഖില്‍ കാമേശ്വര് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇതില്‍ മാര്വിന് മൈക്കളിനാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. മാര്‍വിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭൂപസാന്ദ്രായില് താമസിക്കുന്ന വൃന്ദാവന്‍ കോളജ് വിദ്യാര്‍ത്ഥികളാണ് മൂവരും.
അജ്ഞാതരായ യുവാക്കളാണ് വടികൊണ്ട് മൂവരെയും മര്‍ദ്ദിച്ചത്. യുവാക്കള്‍ ബീഫ് കഴിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സംഘം ഇവരെ മര്‍ദ്ദിക്കുകയായിരുന്നു.
യുവാക്കള്‍ താമസിക്കുന്ന സ്ഥലത്തിനടുത്ത് ക്ഷേത്രം ഉണ്ടെന്നും ഇതിനടുത്ത് നിന്ന് ബീഫ് കഴിക്കുന്നത് സംഘത്തിന് വെറുപ്പുള്ളവാക്കിയിരുന്നുവെന്നും പോലിസ് പറഞ്ഞു.
അതിനിടെ കേരളത്തിലെ വിദ്യാര്‍ത്ഥികളെയാണ് ഇത്തരം സംഘങ്ങള്‍ ഉന്നം വയ്ക്കുന്നതെന്ന് മര്‍ദനമേറ്റ യുവാക്കളിലൊരാള്‍ പറഞ്ഞു.
[related]
Next Story
RELATED STORIES
'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMT