kannur local

ബിവറേജസ് ഔട്ട്‌ലെറ്റ് തുടങ്ങുന്നതിനെതിരേ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്ത്



കണ്ണൂര്‍: കൂഴിക്കുന്ന് ജങ്ഷനില്‍ ബിവറേജസിന്റെ ഔട്ട്‌ലെറ്റ് തുടങ്ങുന്നതിനെതിരേ പരിസരവാസികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത്. സ്ത്രീകളും കുട്ടികളും അണിനിരന്ന പ്രതിഷേധത്തെ തുടര്‍ന്ന് കോര്‍പറേഷന്റെ അനുമതിയില്ലാതെ തുടങ്ങാന്‍ ശ്രമിച്ച ഔട്ട്‌ലെറ്റ് അടച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് മേയര്‍ ഇ പി ലത, ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, കൗണ്‍സിലര്‍മാരായ ഒ രാധ, ടി ഒ മോഹനന്‍, പി കെ രഞ്ചിത്ത്, ജയസൂര്യ തുടങ്ങിയവര്‍ സ്ഥലത്തെത്തി അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. നിരവധി വീടുകള്‍ക്ക് പുറമെ ടൗണ്‍ ഗവ. ഹൈസ്‌കൂള്‍, എച്ച്ഒകെ കിഡ്‌സ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിഷേധത്തിന് പ്രദേശവാസികളായ രാജീവന്‍, ജിഷ രതീഷ്, സന്തോഷ്, അഖീദ്, ഷുഹൈബ് മുഹമ്മദ്, സുബൈദ, രാഘവന്‍ നമ്പ്യാര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it