ബിരുദ പ്രവേശനംഭിന്നശേഷിക്കാര്‍ക്ക് ഓണ്‍ലൈന്‍ അലോട്ട്‌മെന്റില്ല

തേഞ്ഞിപ്പലം: ഭിന്നശേഷിക്കാരുടെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് ഉണ്ടായിരിക്കുന്നതല്ല. പ്രസ്തുത വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തവരുടെ റാങ്ക് ലിസ്റ്റ് അതത് കോളജിലേക്ക് നല്‍കുന്നതും കോളജ് പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നും പ്രവേശനം നടത്തുന്നതുമാണ്. കാലിക്കറ്റ് സര്‍വകലാശാലയുടെ 2018-19 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശന ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കഴിഞ്ഞദിവസം ആരംഭിച്ചു.  മെയ് 30 വരെ അപേക്ഷാ ഫീസ് അടച്ച്, മെയ് 31 വരെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷാഫീസ്: ജനറല്‍ 265 രൂപ.  എസ്‌സി/എസ്ടി 105 രൂപ.
അപേക്ഷാ സമര്‍പ്പണത്തിനുശേഷമുള്ള എല്ലാ തിരുത്തലുകള്‍ക്കും കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ വിവിധ അഫിലിയേറ്റഡ് കോളജുകളില്‍ പ്രവര്‍ത്തിക്കുന്ന നോഡല്‍ സെന്ററുകളുടെ സേവനം ഉപയോഗിക്കാം.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സര്‍വകലാശാലയിലോ കോളജുകളിലോ സമര്‍പ്പിക്കേണ്ടതില്ല. എന്നാല്‍, അഡ്മിഷന്‍ ലഭിക്കുന്ന അവസരത്തില്‍ അപേക്ഷയുടെ പ്രിന്റൗട്ട് മറ്റു അനുബന്ധ രേഖകളോടൊപ്പം അതത് കോളജുകളില്‍ സമര്‍പ്പിക്കേണ്ടതാണ്. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിഭാഗം വിദ്യാര്‍ഥികളും ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മാനേജ്‌മെന്റ്, സ്‌പോര്‍ട്ട്‌സ് എന്നീ ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്യണം.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് 20 ഓപ്ഷന്‍ നല്‍കാവുന്നതാണ്.  പുറമെ വിവിധ എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്ന അതത് കമ്മ്യൂണിറ്റി വിദ്യാര്‍ഥികള്‍ക്ക് അഞ്ച് ഓപ്ഷനുകള്‍ വരെ അധികമായി നല്‍കാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികളുടെയോ രക്ഷിതാവിന്റെയോ ഫോണ്‍ നമ്പര്‍ മാത്രമേ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കാവൂ. അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് സമര്‍പ്പിക്കുന്ന ഫോണ്‍ നമ്പറിലേക്ക് മാത്രമേ അയക്കുകയുള്ളൂ.
ഗവണ്‍മെന്റ്, എയ്ഡഡ്, സ്വാശ്രയ കോളജുകളിലെ കോഴ്‌സുകളില്‍ ഏറ്റവും താല്‍പര്യമുള്ള/ആഗ്രഹിക്കുന്ന ഓപ്ഷനുകള്‍ മുന്‍ഗണന ക്രമത്തില്‍ സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അലോട്ട്‌മെന്റ് ലഭിക്കുന്ന ഓപ്ഷനുകളുടെ താഴെയുള്ള ഓപ്ഷനുകള്‍ സ്ഥിരമായി നഷ്ടമാവും. അവ ഒരു ഘട്ടത്തിലും പുനസ്ഥാപിക്കുന്നതല്ല.
Next Story

RELATED STORIES

Share it